Chiking
Latest News

കച്ചമുറുക്കി കോണ്‍ഗ്രസും ബിജെപിയും; മോദിയുടെ ജന്മനാട്ടില്‍ കോണ്‍ഗ്രസ് ഇന്ന് അങ്കത്തിനിറങ്ങും

Web Desk
Indian Telegram Android App Indian Telegram IOS App

അഹമ്മദാബാദ്: ഏഴ് ഘട്ടങ്ങളിലായി രാജ്യം 17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍, ഭരണ തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബിജെപിയും മോദിയെ പുറത്താക്കാന്‍ ആകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും കച്ചമുറുക്കുകയാണ്.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് മൂന്നാം ദിവസം മോദിയുടെ ജന്‍മനാട്ടില്‍ ഇന്ന് അങ്കത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ്. നീണ്ട് 58 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തക സമിതി ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരും. പല സുപ്രധാന തിരുമാനങ്ങളും യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ കൈക്കൊളളും

പ്രധാനമന്ത്രി മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും തട്ടകമായ അഹമ്മദാബാദിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. ഗാന്ധിനഗറില്‍ നിന്നുള്ള റാലിയോടെയാകും മോദിയുടെ ജന്‍മനാട്ടില്‍ കോണ്‍ഗ്രസിന്റെ അങ്കം കുറിക്കല്‍. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കും.

ഫെബ്രുവരി 28 നായിരുന്നു പ്രവര്‍ത്തക സമിതി യോഗം നടത്താന്‍ തിരുമാനിച്ചിരുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണവും കാശ്മീരിലെ തുടര്‍ സംഭവങ്ങളും കാരണം യോഗം നീട്ടി വെയ്ക്കുകയായിരുന്നു. ഗുജറാത്തിലെ മണ്ണില്‍ പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുയോഗവും നടക്കും. കിഴക്കന്‍ യുപിയുടെ സംഘടനാ ചുമതല ഏറ്റെടുത്ത് ഒരു മാസം കഴിയുമ്പോഴാണ് ഗുജറാത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ വരവ്. യുപിയ്‌ക്കൊപ്പം തന്നെ മറ്റ് സംസ്ഥാനങ്ങളിലും പ്രിയങ്ക പ്രചരണത്തിനെത്തുമെന്ന് നേരത്തേ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെ മുന്നേറ്റത്തിന് പ്രിയങ്കയുടെ വരവ് സഹായകമാകും എന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സോണിയാ ഗാന്ധിയും പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

ദണ്ഡി യാത്രയുടെ വാര്‍ഷികാഘോഘവും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ പ്രാര്‍ത്ഥനയോട് കൂടിയാകും യോഗം തുടങ്ങുക. ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷം പ്രവര്‍ത്തക സമിതി യോഗം തുടങ്ങും. തൊഴിലില്ലായ്മ, സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍, വിലക്കയറ്റം, റാഫേല്‍ അഴിമതി, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് നോട്ട് നിരോധിച്ചതെന്ന വിവരാവകാശ രേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടെ മോദിക്കെതിരെ യോഗത്തില്‍ ആയുധമാക്കും.

തൊഴിലില്ലായ്മയില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മിനിമം വേതനമെന്ന പ്രഖ്യാപനം യോഗത്തില്‍ ഉയര്‍ത്തിക്കാട്ടും.കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങള്‍ക്കുമെതിരെ വര്‍ക്കിങ്ങ് കമ്മിറ്റി പ്രമേയം പാസാക്കുമെന്നും സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

Top