Chiking
Latest News

പരിക്ക് വില്ലനായി വില്യംസന്റെ ഐപിഎല്‍ വരവ് വൈകിയേക്കും

Web Desk
Indian Telegram Android App Indian Telegram IOS App

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരിക്കേറ്റ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഐപിഎല്ലിലേക്കുള്ള വരവ് വൈകിയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിക്ക് മൂലം പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നിന്നും താരം പുറത്തായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ വില്യംസണ് പകരക്കാരനായി ഫാസ്റ്റ് ബൗളര്‍ ടിം സൗത്തീയാണ് ന്യൂസിലാന്‍ഡിനെ നയിച്ചത്. മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഒരു ഇന്നിങ്‌സിന്റെയും 12 റണ്‍സിന്റെയും വിജയം നേടുകയും ചെയ്തു .

പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കിയതോടെയാണ് അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതെന്നും ലോകകപ്പ് അടുക്കുന്നതിനാല്‍ ഒരു റിസ്‌ക്കിന് മുതിരാന്‍ തയ്യാറല്ലെന്നും പരിക്ക് മാറിയാല്‍ മുന്‍പ് തീരുമാനിച്ച പോലെ ഐ പി എല്ലിനായി വില്യംസണ് ഇന്ത്യയിലേക്ക് തിരിക്കാമെന്നും എന്നാല്‍ നൂറ് ശതമാനം പരിക്കില്‍ നിന്നും മുക്തനല്ലെങ്കില്‍ വില്യംസന്റെ വരവ് വൈകുമെന്നും ന്യൂസിലാന്‍ഡ് പരിശീലകന്‍ സ്റ്റെഡ് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായ വില്യംസണ്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ചിരുന്നു.

Top