Chiking
Latest News

ഭീകരവാദപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യയും സൗദി അറേബ്യയും; പങ്കാളിത്ത കൗണ്‍സില്‍ രൂപവത്കരിക്കാന്‍ തീരുമാനം

Web Desk
Indian Telegram Android App Indian Telegram IOS App

റിയാദ്: ഭീകരവാദപ്രവര്‍ത്തനങ്ങളെ നേരിടാന്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും സൗദി അറേബ്യയും. ഇതിനായി ഇരുരാജ്യങ്ങളും ചേര്‍ന്ന് ഒരു പങ്കാളിത്ത കൗണ്‍സില്‍ രൂപവത്കരിക്കാനും തീരുമാനമായി. ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തി. ഇതേത്തുടര്‍ന്നാണ് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.

ഭീകരാക്രമണ ഭീഷണി നേരിടാന്‍ അടിയന്തര നടപടികള്‍ അനിവാര്യമാണെന്ന് സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു. ഇന്ത്യപാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയും പാകിസ്താനും സന്ദര്‍ശിച്ചത് ഇരു രാജ്യങ്ങള്‍ക്കും പ്രത്യാശ പകര്‍ന്നിരുന്നു. അതിനുപിറകേ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സൗദിയുടെ പിന്തുണയും ശക്തമായ സഹകരണവും അറിയിച്ചുള്ള സൗദി വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

Top