Chiking
Latest News

സ്ഥാനാര്‍ഥിയെ മാറ്റുന്നതിനേക്കുറിച്ച് ചിന്തിക്കുകയേ വേണ്ട: ജയരാജ് എംഎല്‍എ

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് തര്‍ക്ക വിഷയത്തില്‍ നിലപാടിലുറച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കള്‍. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റുന്നതിനേക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റ!ിയറിംഗ് കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടിയും യോഗം ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നത് തെറ്റായ പ്രചരണമാണ്. ഈ രണ്ട് യോഗങ്ങളും ചേര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കെ.എം.മാണിയെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. അതിനു ശേഷം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെയും അഭിപ്രായം തേടിയിരുന്നു. ഇതിനു ശേഷമാണ് മാണി തീരുമാനമെടുത്തത് ജയരാജ് പറഞ്ഞു.

കോട്ടയം മണ്ഡലത്തില്‍ നിന്നുള്ള ആള് തന്നെ സ്ഥാനാര്‍ഥിയാകണം എന്നായിരുന്നു നിര്‍ദേശം. അത് നടപ്പാക്കുക മാത്രമാണ് ചെയ്തത് ജയരാജ് പറഞ്ഞു. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നുള്ള തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഭാവനകള്‍ മാത്രമാണെന്നും ജയരാജ് വ്യക്തമാക്കി. അതൊക്കെ അപ്രായോഗികമാണെന്നും സ്ഥാനാര്‍ഥിയെ മാറ്റില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയ ജയരാജ് ഇതിന്റെ പേരില്‍ മുന്നണിയോ പാര്‍ട്ടിയോ പിളരില്ലെന്നും കൂട്ടിച്ചേര്‍ത്തു.

തോമസ് ചാഴികാടനെ എന്ത് കാരണത്താലാണ് ഇനി മാറ്റേണ്ടതെന്നും ക്രിമനല്‍ കേസിലെയോ പീഡനക്കേസിലെയോ പ്രതിയോന്നുമല്ലല്ലോ ചാഴികാടനെന്നും ജയരാജ് ചോദിച്ചു. പ്രശ്‌നപരിഹാര സാധ്യതകള്‍ തേടി ജോസഫ് വിഭാഗം നേതാക്കള്‍ തലസ്ഥാനത്ത് യുഡിഎഫ് നേതാക്കളെ കണ്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് എന്‍.ജയരാജ് ഉള്‍പ്പെടെയുള്ള മാണി വിഭാഗം നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്.
ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ 62 വര്‍ഷം ഭര്‍ത്താവ് മൂകനും ബധിരനുമായി അഭിനയിച്ചു

Top