Chiking
Latest News

വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രമുഖരേയും മാധ്യമങ്ങളേയും ടാഗ് ചെയ്ത് മോദിയുടെ ട്വിറ്റര്‍ സന്ദേശം

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ട് ചെയ്യുന്നതിന്റെ പ്രധാന്യം ഉയര്‍ത്തിക്കാട്ടി പ്രമുഖരേയും മാധ്യമങ്ങളേയും ടാഗ് ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശം. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍, കായിക താരങ്ങള്‍ ബിസിനസുകാര്‍, മാധ്യമങ്ങള്‍ എന്നിവരെയെല്ലാം പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ട്വീറ്റുകള്‍. ടാഗ് ചെയ്ത മാധ്യമങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമവും ഉള്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ശക്തമായ ജനാധിപത്യത്തിന് വേണ്ടി വോട്ടര്‍മാര്‍ക്ക് ബോധവത്കരണം നടത്തണം. ജനങ്ങളെ വലിയതോതില്‍ വോട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, വിരാട് കോലി, എം.എസ്. ധോണി എന്നിവര്‍ക്കും മോദിയുടെ ട്വീറ്റ് സന്ദേശമുണ്ട്.

Top