Chiking
Latest News

വടകരയില്‍ കെ കെ രമ യുഡിഎഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹമറിയിച്ച് കെ എം ഷാജി

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്:വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. തിരഞ്ഞെടുപ്പ് നാളില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകം ഏറെ പ്രതിഫലിക്കുമ്പോള്‍ അതിന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇരയാണ് കെ.കെ രമ. അവര്‍തക്കല്ലാതെ മറ്റാര്‍ക്കും രക്തകൊതിയന്‍മാരെ വിറളിപിടിപ്പിക്കാന്‍ കഴിയില്ല. ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോര്‍ക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോണ്‍ഗ്രസ്സിന്റേതാണെന്നും കാത്തിരിക്കുന്നുവെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Top