Chiking
Latest News

കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ബിജെപി വിട്ട് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഫുലെ ഉള്‍പ്പെടെ 21 പേരുമായി കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ഥിപ്പട്ടിക. ഷിന്‍ഡെ മഹാരാഷ്ട്രയിലെ സോലാപുരിലും ഫുലെ സിറ്റിങ് സീറ്റായ ബഹ്‌റെയ്ച്ചിലും (യുപി) മത്സരിക്കും.

യുപി പിസിസി അധ്യക്ഷന്‍ രാജ് ബബ്ബര്‍ (മൊറാദാബാദ്), മുന്‍ കേന്ദ്രമന്ത്രിമാരായ ശ്രീപ്രകാശ് ജയ്‌സ്വാള്‍ (കാണ്‍പുര്‍), മിലിന്ദ് ദേവ്‌റ (മുംബൈ സൗത്ത്), മുന്‍ എംപി പ്രിയ ദത്ത് (മുംബൈ നോര്‍ത്ത് സെന്‍ട്രല്‍), ബിജെപി മുന്‍ എംപിയായ കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പഠോളെ (നാഗ്പുര്‍) തുടങ്ങിയവരും പട്ടികയിലുണ്ട്. ഇതോടെ 36 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി

Top