Chiking
Latest News

മോദിക്ക് ചൈനയെ ഭയമെന്ന് രാഹുല്‍ ഗാന്ധി; മോദിയുടെ വിദേശനയം പരാജയം;മസൂദ് അസ്ഹര്‍ വിഷയത്തില്‍ വാ തുറക്കാത്തതെന്തുകൊണ്ട്?

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: മോദിയുടെ വിദേശനയം പരാജയമെന്ന് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. മോദിക്ക് ഷി ജിന്‍ പിങിനെ പേടിയാണ്. മസൂദ് അസ്ഹര്‍ വിഷയത്തില്‍ എതിര്‍ നിലപാട് സ്വീകരിച്ച ചൈനയ്‌ക്കെതിരെ വാതുറക്കാന്‍ മോദി തയ്യാറായില്ലെന്നും രാഹുല്‍ ആരോപിച്ചു.

ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തിൽ ഊഞ്ഞാലാടുകയും ഡല്‍ഹിയിൽ കെട്ടിപ്പിടിക്കുകയും ചൈനയിൽ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുൽ പരിഹസിച്ചു. ജയ്ഷെ തലവൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ നീക്കത്തിന്  ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യുഎൻ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം.

Top