Chiking
Latest News

ഇന്ത്യയും അമേരിക്കയും സംയുക്തമായി ആറ് ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ ധാരണ

Web Desk
Indian Telegram Android App Indian Telegram IOS App


വാഷിങ്ടണ്‍: രാജ്യത്ത് ആറ് ആണവ നിലയങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണ. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു.എസ് ആയുധ നിയന്ത്രണം, രാജ്യാന്തര സുരക്ഷാകാര്യ സെക്രട്ടറി ആന്‍ഡ്രിയ തോംസണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.സുരക്ഷ, സിവില്‍ ആണവ സഹകരണം അടക്കമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കാനും സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണയായി. കൂടുതല്‍ ഊര്‍ജ ഉല്‍പന്നങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാനാണ് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കം.

2024ഓടെ ആണവ ശേഷി മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. 2008ല്‍ ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാര്‍ പ്രകാരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ 2016ല്‍ ധാരണയില്‍ എത്തിയിരുന്നു.കഴിഞ്ഞ ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ ആറിലധികം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും കരാറില്‍ ഒപ്പിട്ടിരുന്നു.

Top