Chiking
Latest News

കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തും: രവിശങ്കര്‍ പ്രസാദ്

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്നും രവി ശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിങ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഇതൊരു ട്രെയിലര്‍ മാത്രമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. നാലുദിവസം മുന്‍പ് വരെ ബിജെപിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് ആസ്ഥാനം. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്

Top