Chiking
Latest News

പരുക്കില്‍ നിന്ന് മുക്താനാകാന്‍ സാധിക്കില്ല; വിആര്‍വി സിംഗ് ക്രിക്കറ്റ് മതിയാക്കി

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യന്‍ പേസര്‍ വി ആര്‍ വി സിംഗ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. പരുക്കിന്റെ പിടിയിലായതിനാല്‍ ക്രിക്കറ്റ് ഒഴിവാക്കുകയാണെന്ന് വി ആര്‍ വി സിംഗ് അറിയിച്ചു. 200607 സീസണില്‍ ഇന്ത്യക്ക് വേണ്ടി അഞ്ച് ടെസ്റ്റ് മത്സരങ്ങളും രണ്ട് ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.

പരുക്ക് മറികടക്കാന്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ അതില്‍ നിന്ന് മുക്തനായില്ല. ഇന്ത്യക്ക് വേണ്ടി കളിച്ചത് മഹത്തരമായി കാണുന്നു. ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാനായതും. അദ്ദേഹം പറഞ്ഞു.

ടെസ്റ്റില്‍ 10 ഇന്നിംഗ്‌സില്‍ നിന്നായി 8 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. അതേസമയം ഏകദിനത്തില്‍ വിക്കറ്റുകളൊന്നുമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടിയാണ് വി ആര്‍ വി സിംഗ് കളിച്ചിരുന്നത്. എന്നാല്‍ 2014ന് ശേഷം താരത്തിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല

Top