Chiking
Latest News

ടോം വടക്കന്റെ ലക്ഷ്യം തൃശൂര്‍ സീറ്റ്? സംസ്ഥാനം കൂട്ടായി തീരുമാനമെടുക്കുമെന്ന് ശ്രീധരന്‍ പിള്ള

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ടോം വടക്കന് ലോക്‌സഭാ സീറ്റ് നല്‍കുന്നതിനെക്കുറിച്ച് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. തൃശൂരില്‍ മല്‍സരിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചാല്‍ എന്താകും തീരുമാനം എന്ന ചോദ്യത്തിന് അത് സംസ്ഥാനത്ത് കൂട്ടായേ തീരുമാനിക്കാനാകൂ എന്നായിരുന്നു മറുപടി. വടക്കന്റെ വരവ് ബിജെപിയെ സഹായിക്കും, ആരും നിരാശരാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിനായി ഇപ്പോള്‍ തന്നെ എന്‍ഡിഎയില്‍ പിടിവലി ദൃശ്യമാണ്. വടക്കനെ ചാലക്കുടിയില്‍ മല്‍സരിപ്പിക്കും എന്ന സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നു.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് എ.ഐ.സി.സി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍ വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചത്.

Top