Chiking
Latest News

സ്മൃതി ഇറാനിക്കെതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. എംപി ഫണ്ട് വിനിയോഗത്തില്‍ സ്മൃതി വന്‍ ക്രമക്കേട് നടത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. എംപി ഫണ്ടില്‍നിന്ന് ടെണ്ടര്‍ നല്‍കാതെ ആറുകോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

സ്മൃതി ഇറാനിക്കെതിരേ അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നും അവരെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. ഹരിയാനയില്‍ നടത്തിയ ഭൂമി ഇടപാടില്‍ ഗാന്ധി കുടുംബത്തിന് നേരിട്ട് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം സ്മൃതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൃതിക്കെതിരേ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

Top