Chiking
Latest News

റഫാല്‍ കേസില്‍ സുപ്രീംകോടതി വാദം; വിവാദരേഖകള്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ നിന്ന് നീക്കണമെന്ന് കേന്ദ്രം; റഫാല്‍ രേഖകള്‍ വിശേഷാധികാരമുള്ളതെന്ന് എ.ജി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ നിന്ന് വിവാദമായ രേഖകള്‍ നീക്കണമെന്ന് കേന്ദ്രം. വിശേഷാധികാരമുള്ള രേഖകള്‍, അത് സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്റെ സമ്മതമില്ലാതെ പരിഗണിക്കാനാവില്ലെന്ന് എ.ജി. കെ. കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ വസ്തുതകള്‍ മറച്ചുവെയ്ക്കാനും ഇടപാടില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും വിശേഷാധികാരമുള്ളത് പ്രസിദ്ധീകരിക്കാത്ത രേഖകള്‍ക്ക് മാത്രമാണെന്നും ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷന്‍ വാദിച്ചു.

രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചിരിക്കെ, ഏറെ രാഷ്ട്രീയവിവാദമായ റഫാല്‍ വിഷയം സുപ്രീംകോടതി പരിഗണിച്ചത് ആകാംഷയോടെയാണ് ഉറ്റുനോക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പുന:പരിശോധനാഹര്‍ജികളില്‍ വാദം കേട്ടത്. റഫാല്‍രേഖകള്‍ മോഷണം പോയെന്ന മുന്‍നിലപാടില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ മലക്കം മറിഞ്ഞതിന് പിന്നാലെ മോഷണമെന്ന് കാട്ടി പ്രതിരോധമന്ത്രാലയ സെക്രട്ടറി സഞ്ജയ് മിശ്ര പുതിയ സത്യവാങ്മൂലം ഇന്നലെ സമര്‍പ്പിച്ചിരുന്നു.

അതീവരഹസ്യരേഖകള്‍ പകര്‍പ്പെടുത്ത് കടത്തിയത് മോഷണമായി കണക്കാക്കണം. രേഖകളുടെ പകര്‍പ്പ് ചോര്‍ത്തിയതിന് ഹര്‍ജിക്കാരായ അരുണ്‍ ഷൂരിയും പ്രശാന്ത് ഭൂഷണും കുറ്റക്കാരാണെന്നും പ്രതിരോധമന്ത്രാലയം ആരോപിക്കുന്നു. കഴിഞ്ഞമാസം ഇരുപത്തിയെട്ടിന് തുടങ്ങിയ ആഭ്യന്തര അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, രേഖകള്‍ മോഷ്ടിക്കപ്പെട്ടതായാലും കോടതിക്ക് പരിശോധിക്കാമെന്നും അഴിമതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ചിറകിനടിയില്‍ ഒളിക്കാനാകില്ലെന്നുമുളള കോടതിയുടെ നിലപാട് ശ്രദ്ധേയമാണ്.

റഫാല്‍രേഖകള്‍ മോഷണം പോയെന്ന മുന്‍നിലപാടില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ മലക്കം മറിഞ്ഞതിന് പിന്നാലെയാണ് പ്രതിരോധമന്ത്രാലയ സെക്രട്ടറി സഞ്ജയ് മിശ്ര പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചത്. രേഖകള്‍ മോഷണം പോയെന്ന വാദം വന്‍രാഷ്ട്രീയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. റഫാല്‍ രേഖകളുടെ പകര്‍പ്പാണ് പുറത്തുപോയതെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ പുതിയ വാദം.

Top