Chiking
Latest News

ചര്‍ച്ചകള്‍ ഒഴിയാതെ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ ചേരും. പ്രധാന നേതാക്കള്‍ മല്‍സരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും സ്ഥാനാര്‍ഥികളാകാനില്ലെന്ന് കേരളത്തിലെ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നാണ് വിവരം.

എറണാകുളത്ത് സിറ്റിങ്ങ് എം.പി കെ വി തോമസിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമോയെന്നതില്‍ ചര്‍ച്ചകളുണ്ടാകും. മല്‍സരത്തിനില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചെങ്കിലും വടകരയില്‍ പകരം സ്ഥാനാര്‍ഥി ആരെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ ആലോചനയുണ്ട്.

Top