Chiking
Latest News

അഭ്യൂഹങ്ങള്‍ തെറ്റും; ഇടുക്കിയും വടകരയും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുല്ലപ്പള്ളി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഇടുക്കിയും വടകരയും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടുക്കി സീറ്റ് പി ജെ ജോസഫിന് നല്‍കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് സീറ്റ് ആവശ്യപ്പെട്ടിരുന്നു. പി ജെ ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

കെ സി വേണുഗോപാല്‍ വയനാട് മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടയുള്ള മുതിര്‍ന്ന നേതാക്കളുടെ മത്സര കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ടോം വടക്കന് മനം മാറ്റം ഉണ്ടായത് എന്തുകൊണ്ടാണെന്നറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക.

Top