Chiking
Latest News

പൊന്നാനിയില്‍ മത്സരവുമായി മുന്നോട്ട് പോകുകയാണെന്ന് എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ സി നസീര്‍

Web Desk
Indian Telegram Android App Indian Telegram IOS App

പൊന്നാനി: പൊന്നാനിയില്‍ മത്സരവുമായി മുന്നോട്ട് പോകുകയാണെന്ന് എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ സി നസീര്‍. എസ് ഡി പി ഐ ഒരു കേഡര്‍ പാര്‍ട്ടിയാണ്. സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകണോ മരവിപ്പിക്കണോ പിന്‍വലിക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമെന്നും കെ സി നസീര്‍ പ്രതികരിച്ചു.

ലിഗ് എസ്ഡിപിഐ രഹസ്യ ചര്‍ച്ച നടന്നെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മുസ്ലിം ലീഗിനെ പിന്തുണക്കുന്ന പ്രബല സംഘടനകള്‍ എസ്ഡിപിഐ ബന്ധത്തില്‍ എതിര്‍പ്പറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് മത്സരവുമായി മുന്നോട്ട് പോവുകയാണെന്ന കെ സി നസീറിന്റെ പ്രതികരണമെത്തുന്നത്.

Top