Chiking
Latest News

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ; ജോസഫിനെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും സിറ്റിങ് എം.പിമാരെല്ലാം മല്‍സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.ജെ. ജോസഫിനെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആര്‍.എം.പിയുമായി ഔദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക തയറാക്കാന്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി അല്‍പ സമയത്തിനകം ഡല്‍ഹിയില്‍ തുടങ്ങും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എ.കെ ആന്റണിയുമായി ചര്‍ച്ച നടത്തുകയാണ്. മിക്ക സീറ്റുകളിലും സ്ഥാനാര്‍ഥി സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കുന്നതു സംബന്ധിച്ച് നാളെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ സമിതിയാവും അന്തിമ തീരുമാനമെടുക്കുക.

കോണ്‍ഗ്രസിന്റെ സീറ്റുകള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേ സമയം എറണാകുളത്തെ സിറ്റിങ് എം.പി കെ.വി തോമസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പീഡനക്കേസ് എടുത്തതിനെതിരെയും രമേശ് ചെന്നിത്തല രംഗത്തെത്തി. തെരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കിയത് രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക.

Top