Chiking
Latest News

ആരാധകന്‍ യുണൈറ്റഡ് താരത്തെ മര്‍ദ്ദിച്ച സംഭവം; ആഴ്‌സണലിന് പിഴ ചുമത്തി എഫ്എ

Web Desk
Indian Telegram Android App Indian Telegram IOS App

മത്സരത്തിനിടയില്‍ ആരാധകന്‍ കളത്തില്‍ ഇറങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ മര്‍ദിച്ച സംഭവത്തില്‍ ആഴ്‌സണലിനെതിരെ എഫ് എയുടെ നടപടി എടുത്തു. ആഴ്‌സണല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിന്റെ 69ആം മിനുട്ടില്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ ആരാധകന്‍ യുണൈറ്റഡ് താരമായ ക്രിസ് സ്മാളിംഗിനെ ആക്രമിക്കാന്‍ നോക്കിയിരുന്നു. തുടര്‍ന്ന് പോലീസ് അയാളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് അന്ന് ചെയ്തത്.

ആക്രമണം ഉണ്ടായതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും ക്രിസ് സ്മാളിങിനോടും മാപ്പ് പറഞ്ഞ് ആഴ്‌സണല്‍ ക്ലബ് രംഗത്തെത്തിയിരുന്നു എന്നാല്‍. എഫ് എയുടെ വിധികളുടെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചാണ് എഫ് എ നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ ആഴ്‌സണലിന്റെ വിശദീകരണം തേടിയതിനു ശേഷം പിഴയും മറ്റു നടപടികളും തീരുമാനിക്കും.

Top