Chiking
Latest News

ന്യൂസിലന്‍ഡ് വെടിവയ്പ്: ലൈവ് ആയി പ്രചരിച്ചത് 17 മിനുറ്റ്; ലൈവ് സ്ട്രീമിംഗ് ചര്‍ച്ചയാക്കി ടെക് ലോകം

Web Desk
Indian Telegram Android App Indian Telegram IOS App

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളിയില്‍ വെടിവയ്പ് ലൈവ് ആയി പ്രചരിച്ചത് 17 മിനിറ്റ്. ഈ ലൈവ് സ്ട്രീംമിംഗ് ടെക് ലോകത്തും വലിയ ചര്‍ച്ചയാണ്. അക്രമിയുടെ തയ്യാറാടെപ്പും, ആക്രമണത്തിന്റെ ദൃശ്യങ്ങളും ഫെയ്‌സ് ബുക്കില്‍ പ്രചരിച്ച് ഏറെ കഴിഞ്ഞാണ് നീക്കിയതെന്നാണ് ആരോപണം. ദൃശ്യങ്ങളില്‍ ഡ്രൈവിംഗ് സീറ്റില്‍ കറുത്ത വസ്ത്രം ധരിച്ച അക്രമി ഓസ്‌ട്രേലിയക്കാരന്‍ ബ്രന്റണ്‍ ടാറന്റിനെ കാണാം. തലയില്‍ ഹെല്‍മറ്റും, കയ്യില്‍ മെഷീന്‍ ഗണ്ണും ഉണ്ടായിരുന്നു. കാറില്‍ നിറയെ തോക്കും തിരകളും സൂക്ഷിച്ചിരുന്നു.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിച്ചായിരുന്ന പുറപ്പാട്. ക്രൂരതയ്ക്ക് ഇറങ്ങും മുന്നെ തുടങ്ങി ചിത്രീകരണം. അതിവേഗത്തില്‍ കാറോടിച്ച് ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുന്നൂറിലേക്ക്. തോക്കിലെ വെടിയുണ്ട തീര്‍ന്നതോടെ വീണ്ടു കാറിനടുത്തേക്ക് എത്തി മറ്റൊരു തോക്കുമായി ആക്രണണം തുടര്‍ന്നു. വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിക്ക് നേരെയും ആക്രമി നിറയൊഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അക്രമങ്ങളത്രയും ഫെയ്ബുക്ക് ലൈവ്. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈവ് സ്ട്രീമിംഗ്. വീഡിയോ ചിത്രീകരണം തുടങ്ങിയ മിനുറ്റുകള്‍ സ്ട്രീമിംഗ് നടന്നിട്ടും അറിഞ്ഞില്ലെന്ന ഫെയ്‌സബുക്ക് വിശദീകരണത്തിനെതിരെ ലോകമെങ്ങും കടത്തു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്ക് പിന്നീട് നീക്കി. പക്ഷേ, ഇതിനോടകം യൂട്യൂബിലും, ചെറു വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും പ്രചരിച്ചുകഴിഞ്ഞു. ഇവ കൂടെ നീക്കാനുള്ള നപടികളിലാണ് കമ്പനികള്‍.

Top