Chiking
Latest News

ന്യൂസിലാന്‍ഡിലെ വെടിവെയ്പിനെ അപലപിച്ച് പ്രധാനമന്ത്രി; ഇന്ത്യയിലായിരുന്നെങ്കില്‍ അതിനെ രാഷ്ട്രീയവത്കരിച്ചേനെയെന്ന് മെഹ്ബൂബ മുഫ്തി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളിക്കു നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസിലന്‍ഡിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും നരേന്ദ്രമോദി പറഞ്ഞു.

വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന് കത്തെഴുതി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളിക്കു നേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് പ്രതികരിക്കാനോ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താനോ തയ്യാറാവാത്ത ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. ഇത്തരം ഒരു ആക്രമണം ഇന്ത്യയില്‍ സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം അതിനെ രാഷ്ട്രീയവത്കരിക്കുകയും, മുസ്ലിംങ്ങളെ അക്രമിച്ചവരെ രഹസ്യമായി പിന്തുച്ചേക്കുമായിരുന്നെന്നുമാണ് മുഫ്തി തന്റെ ട്വീറ്റില്‍ പറഞ്ഞത്.

Top