Chiking
Latest News

പവാര്‍ കുടുംബത്തില്‍ നിന്നു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു മൂന്നാം തലമുറ ചുവടുവയ്ക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: പവാര്‍ കുടുംബത്തില്‍ നിന്നു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു മൂന്നാം തലമുറ ചുവടുവയ്ക്കുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ സഹോദരന്‍ ആനന്ദ്‌റാവുവിന്റെ കൊച്ചുമകനും, മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകനുമായ പാര്‍ഥ് പവാറാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പാര്‍ട്ടി കെട്ടിപ്പടുത്ത സാക്ഷാല്‍ ശരദ് പവാറിനെ മത്സരക്കളത്തിനു പുറത്തിരുത്തിയാണ് പാര്‍ഥിന്റെ അരങ്ങേറ്റം. അതുതന്നെയാണു പാര്‍ഥ് തലക്കെട്ടുകളില്‍ ഇടംപിടിക്കാനും കാരണം.

പവാര്‍ കുടുംബത്തില്‍ നിന്നു 2 പേര്‍ മാത്രമേ ലോക്‌സഭയിലേക്ക് മത്സരിക്കൂ എന്നും അത് താനും മകള്‍ സുപ്രിയ സുളെയും ആണെന്നും നേരത്തേ പവാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മകനെ മത്സരിപ്പിച്ചേ പറ്റൂ എന്ന് അജിത് പവാര്‍ വാശിപിടിച്ചു. കുടുംബത്തില്‍ നിന്നു 2 പേര്‍ മാത്രം എന്ന നിലപാടില്‍ ഉറച്ചു നിന്ന ശരദ് പവാര്‍ അതോടെ മത്സരക്കളം വിടാന്‍ തീരുമാനിക്കുകയായിരുന്നു.

29 വയസ്സുള്ള മകനെ രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ ഇപ്പോള്‍ തന്നെ വൈകിയെന്ന് അജിത് പവാര്‍ കരുതുന്നു. അജിത് പവാറിന്റെ സഹോദരന്റെ മകന്‍ രോഹിത് പവാര്‍ നിലവില്‍ പുണെ ജില്ലാ പഞ്ചായത്ത് അംഗമാണ്. രോഹിത് പാര്‍ഥിനെ മറികടക്കുമോ എന്ന ആശങ്കയും അജിത്തിന്റെ കടുംപിടിത്തത്തിനു കാരണമായി.

Top