Chiking
Latest News

ഒമാനിലെ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങി ബ്രിട്ടണ്‍

Web Desk
Indian Telegram Android App Indian Telegram IOS App

മസ്‌കത്ത്: നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ ബ്രിട്ടണ്‍ മുന്നില്‍ എന്നു സ്ഥാനപതി ഹാമിഷ് കോവെല്‍. ഇരു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ഉഭയ കക്ഷി വ്യാപാര ബന്ധത്തില്‍ വന്‍ വളര്‍ച്ചയെന്നും പറഞ്ഞു. ബൗഷറില്‍ നടന്ന ബ്രിട്ടീഷ് വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ലെ ആദ്യ മൂന്നു മാസം 4.7 ബില്യണ്‍ ഒമാനി റിയാലിന്റെ നിക്ഷേപമാണ് ഒമാനില്‍ ബ്രിട്ടന്‍ നേരിട്ടു നടത്തിയിട്ടുള്ളത്. 2017ല്‍ ഇതേ കാലയളവില്‍ 3 .7 ബില്യണ്‍ ഒമാനി റിയാലായിരുന്നു നിക്ഷേപം.

ബൗഷര്‍ ലുലുവില്‍ ഒരുക്കിയിരിക്കുന്ന ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമായ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്‍ ‘ ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയതായിരുന്നു സ്ഥാനപതി ഹാമിഷ്. രണ്ടായിരത്തിലധികം ബ്രിട്ടണ്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഒമാന്‍ വിപണിയില്‍ സുലഭമാണെന്നും, പൂര്‍ണമായും ഭക്ഷ്യ ആവശ്യത്തിന് ഇറക്കുമതിയെ ആശ്രയിക്കുന്ന ഒമാനിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കുമെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടണ്‍ ഒമാനിലേക്ക് നടത്തി വരുന്ന നേരിട്ടുള്ള നിക്ഷേപങ്ങളും , ഉഭയ കക്ഷി വ്യാപാര ബന്ധങ്ങളും തുടരുമെന്ന് സ്ഥാനപതി ഹാമിഷ് കോവെല്‍ പറഞ്ഞു.

Top