Chiking
Latest News

വിലക്ക് മാറി ശാരീരികക്ഷമത വീണ്ടെടുത്താല്‍ ശ്രീശാന്തിനെ കേരളാ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കെസിഎ

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: വിലക്ക് മാറി ശാരീരികക്ഷമത വീണ്ടെടുത്താല്‍ ശ്രീശാന്തിനെ കേരളാ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. വാതുവയ്പ് കേസില്‍ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ കെസിഎ സ്വാഗതം ചെയ്തു.

ബിസിസിഐയില്‍ നിന്ന് ശ്രീക്ക് അനുകൂലമായ തീരുമാനം വരുമെന്നാണ് പ്രതീക്ഷ. നിലവില്‍ ബിസിസിഐയില്‍ സുപ്രീം കോടതി നിയമിച്ച ഇടക്കാലയ ഭരണസമിതിയാണ് കാര്യങ്ങള്‍ നടത്തുന്നത്. അതിനാല്‍ പഴയതുപോലെ കെസിഎക്ക് സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പരിമിതികള്‍ ഉണ്ട്. എന്നാലും ശ്രീശാന്തിന്റെ വിലക്ക് മാറ്റുന്നത് സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്ക് കത്തയക്കാനാണ് കെസിഎയുടെ നീക്കം.

ആലപ്പുഴയില്‍ ചേരുന്ന കെസിഎയുടെ പ്രത്യേക ജനറല്‍ ബോഡിയില്‍ കൂടിയാലോചിച്ച ശേഷമായിരിക്കും മിക്കവാറും കത്തയക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.

Top