Chiking
Latest News

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ മുംബൈ ക്രിക്കറ്റ് ടീമിന്റെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ അടക്കമുള്ളവര്‍ മുംബൈ ക്രിക്കറ്റ് ടീമിന്റെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അഗാര്‍ക്കറിനൊപ്പം നിലേഷ് കുല്‍ക്കര്‍ണി, സുനില്‍ മോറെ, രവി താക്കര്‍ എന്നിവരാണ് രാജിവെച്ചത്.

സെലക്ഷന്‍ പാനലിന്റെ ഭാവിയെ സംബന്ധിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താത്കാലിക കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് രാജി.

മുംബൈ ടീമിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സെലക്ടര്‍മാരെ പുറത്താക്കാന്‍ അസോസിയേഷനിലെ ചില അംഗങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തി. ഇതേത്തുടര്‍ന്നു താത്കാലിക കമ്മിറ്റി ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയായിരുന്നു.

Top