Chiking
Latest News

കോണ്‍ഗ്രസ് സീറ്റ് വിഭജനം: വയനാട്ടിലും ഇടുക്കിയിലും ഗ്രൂപ്പ് തര്‍ക്കം

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ഗ്രൂപ്പ് തര്‍ക്കം. വയനാട്, ഇടുക്കി സീറ്റുകളെച്ചൊല്ലിയാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുള്ളത്. വയനാട്ടില്‍ ടി സിദ്ദീഖിനെ നിര്‍ത്തുന്നെങ്കില്‍ ഇടുക്കി ജോസഫ് വാഴക്കന് വേണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് മത്സരിച്ചാല്‍ വയനാട് അബ്ദുല്‍ മജീദിന്റെ പേരും ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചു. വയനാട് നിലവില്‍ ഐ ഗ്രൂപ്പിന്റെ സീറ്റ് ആണ്.

Top