Chiking
Latest News

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോകകപ്പ്: മെഡല്‍ പ്രതീക്ഷയുമായി ദിപ കര്‍മാക്കര്‍ ഇന്നിറങ്ങും

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യയുടെ ദിപ കര്‍മാക്കര്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ദിപ ഫൈനലിലേക്ക് എത്തിയത്.

യോഗ്യതാ റൗണ്ടില്‍ അമേരിക്കയുടെ ജെയ്ഡ് കാരേയും മെക്‌സിക്കോയുടെ അലെക്‌സ് മൊറേനോയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. റിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനത്ത് എത്തിയ ദിപ ലോകകപ്പില്‍ ഏറ്റവും പ്രയാസമേറിയ വോള്‍ട്ടാണ് നടത്തിയത്. യോഗ്യതാ റൗണ്ടിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടന്നത്.

Top