Chiking
Latest News

വരുണ്‍ ധവാന്‍ നായകനാകുന്ന കലങ്കയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Web Desk
Indian Telegram Android App Indian Telegram IOS App

മുംബെെ: വരുണ്‍ ധവാന്‍ നായകനാകുന്ന അഭിഷേക് വര്‍മന്‍ ചിത്രം കലങ്കയുടെ  പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മാധുരി ദീക്ഷിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. ആലിയാ ബട്ടാണ് ചിത്രത്തിലെ നായിക.സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കലങ്ക’.കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രീതം ആണ്.ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും.

Top