Chiking
Latest News

ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിനെയല്ലാതെ മറ്റരേയും കാണാനാകില്ല: റിക്കി പോണ്ടിങ്

Web Desk
Indian Telegram Android App Indian Telegram IOS App

ലോകകപ്പ് പര്യടനത്തില്‍ എംഎസ് ധോണിക്ക് പകരക്കാരനെ തേടേണ്ടി വന്നാല്‍ റിഷഭ് പന്തിനാണോ അതോ ദിനേശ് കാര്‍ത്തിക്കിനാണോ അവസരം ലഭിക്കുകയെന്നതില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു. ക്രിക്കറ്റ് ലോകത്തെ ചിലര്‍ ദിനേശ് കാര്‍ത്തിക്കിന് പിന്തുണ നല്‍കുമ്പോള്‍ മറ്റു ചിലര്‍ യുവ കളിക്കാരന്‍ റിഷഭ് പന്തിനാണ് മുന്‍ തൂക്കം നല്‍കുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങും റിഷഭ് പന്തിനെയാണ് പിന്തുണയ്ക്കുന്നത്.

വരുന്ന ലോകകപ്പില്‍ എം.എസ്.ധോണിക്ക് പകരക്കാരനാകാന്‍ റിഷഭ് പന്തിനെക്കാള്‍ മറ്റൊരു കളിക്കാരന്‍ ഇല്ലെന്നാണ് റിക്കി പോണ്ടിങ് പറയുന്നത്. ‘റിഷഭ് പന്ത് ടീമിലെത്തിയാല്‍ കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ സംഭവിച്ചതൊക്കെ മറക്കാന്‍ പന്തിനെ സഹായിക്കേണ്ട വലിയ ചുമതല കോച്ചുമാര്‍ക്കാണ്. എല്ലാ മത്സരങ്ങളും സമ്മര്‍ദത്തോടെ കളിക്കാനാവില്ല. അടുത്തടുത്ത മത്സരങ്ങളില്‍ അവന്‍ മികച്ച പ്രകടനം നടത്തിയാല്‍ അതിനു മുന്‍പു നടന്നതൊക്കെ നമ്മള്‍ മറക്കും. ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ സെക്കന്‍ഡ് വിക്കറ്റ് കീപ്പറായി പന്തിനു പകരം മറ്റൊരാളെ എനിക്ക് കാണാനാകില്ല,’ പോണ്ടിങ് പറഞ്ഞതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മേയ് 30 ന് ഇംഗ്ലണ്ടിലെ വെയില്‍സില്‍ തുടങ്ങുന്ന ലോകകപ്പിനുശേഷം എം.എസ്.ധോണി വിരമിക്കുകയാണെങ്കില്‍ ഡല്‍ഹി സ്വദേശിയായ റിഷഭ് പന്തിന് ടീമില്‍ കൂടുതല്‍ അവസരം ലഭിച്ചേക്കും. വിക്കറ്റ് കീപ്പറായി പന്തിന് വളരാന്‍ ഈ അവസരം പ്രയോജനപ്പെടുമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.

Top