ടൊയോട്ടയുടെ ലക്‌സസ് ഇന്ത്യയില്‍; വില 55.27 ലക്ഷം

Web Desk

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്റെ ആഡംബര ബ്രാന്‍ഡായ ലക്‌സസ് ഇന്ത്യയിലും. മൂന്നു മോഡലുകളാണു തുടക്കത്തില്‍ ലക്‌സസ് ശ്രേണിയില്‍ ഇന്ത്യയില്‍ ലഭ്യമാവുക: ആര്‍ എക്‌സ് ഹൈബ്രിഡിന് 1.07 കോടി രൂപയും ആര്‍ എക്‌സ് എഫ് സ്‌പോര്‍ട് ഹൈബ്രിഡിന് 1.09 കോടി രൂപയും സെഡാനായ ഇ എസ് 300 എച്ച് ഹൈബ്രിഡിന് 55.27 ലക്ഷം രൂപയുമാണു ഡല്‍ഹി ഷോറൂമിലെ വില.

ബുര്‍ദ്വാനില്‍ വാഹനാപകടത്തില്‍ എട്ടു മരണം

പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ എംയുവിയും ട്രക്കും കൂട്ടിയിച്ചുള്ള വാഹനാപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ബുര്‍ദ്വാന്‍ ജില്ലയിലെ സമുദ്രാഗഡിലേക്ക് പോകുകയായിരുന്നു എംയുവിയുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു.

ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണം അവസാനിപ്പിച്ച് യൂബര്‍

അപകടത്തെ തുടര്‍ന്ന് ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണം യൂബര്‍ നിര്‍ത്തി വച്ചു. വെള്ളിയാഴ്ച അരിസോണയില്‍ നടന്ന പരീക്ഷണ ഓട്ടത്തിനിടെയാണ് യൂബറിന്റെ എസ് യു വി അപകടത്തില്‍പ്പെട്ടത്.

പുതിയ സ്വിഫ്റ്റ് ഡിസയറിനായി കാത്തിരിക്കാം

കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റിലെ ജനപ്രിയ കാര്‍ മാരുതി സുസുക്കി സിഫ്റ്റ് ഡിസയറിന്റെ പുതിയ പതിപ്പെത്തുന്നു. ഈ വര്‍ഷം തന്നെ പുറത്തിറങ്ങുന്ന വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ താരം.

ബിഎംഡബ്ല്യുവിന് കോടികളുടെ നഷ്ടം

ജോലി സമയത്ത് അല്‍പ്പം ‘മിനുങ്ങി’യ ജീവനക്കാര്‍ ബിഎംഡബ്ല്യുവിന് കോടികളുടെ നഷ്ടം ഉണ്ടാക്കി. കമ്പനിയുടെ ആസ്ഥാനമായ ജര്‍മനിയിലെ മ്യൂണിച്ച് പ്ലാന്റില്‍ ഈ മാസം ആദ്യമാണ് സംഭവം. ഏകദേശം ഒരു ദശലക്ഷം യൂറോയാണ് (7 കോടി രൂപ) കമ്പനിയുടെ നഷ്ടം.

2.11 കോടി രൂപയുടെ സ്‌കൂട്ടര്‍

ലോകത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും പഴക്കമേറിയ വെസ്പ സ്‌കൂട്ടര്‍ ലേലത്തിന്. ഇതിനു മൂന്നു ലക്ഷം യൂറോ (2.11 കോടി രൂപ) വില കിട്ടുമെന്നാണു പ്രതീക്ഷ. ഒരു ഓണ്‍ലൈന്‍ ലേല സൈറ്റിലാണ് വെസ്പ ലേലത്തിനെത്തിയിരിക്കുന്നത്.

16 ലക്ഷംരൂപയ്ക്ക് ആഡംബരഹോട്ടലിനെ വെല്ലുന്ന തീവണ്ടി കേരളത്തില്‍

ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര തീവണ്ടിയായ ‘മഹാരാജ എക്‌സ്പ്രസ്’ കേരളത്തില്‍ സര്‍വീസിന് എത്തുന്നു. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന തീവണ്ടി സെപ്റ്റംബറോടെ കേരളത്തില്‍ എത്തും. കേരളത്തില്‍ രണ്ട് യാത്രകള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.

പഴയ വാഹനങ്ങള്‍ പുതിയതാക്കി വില്‍പന: നാലു ഡീലര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

പഴയ വാഹനങ്ങള്‍ പുതിയതായി കാണിച്ച് വില്‍പന നടത്തിയ നാലു ഡീലര്‍മാരുടെ വ്യാപാര സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസു നല്‍കി. കായംകുളം, മാവേലിക്കര, കോട്ടയം എന്നിവിടങ്ങളിലാണ് തട്ടിപ്പു കണ്ടെത്തിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് ഡീലര്‍മാര്‍ക്കെതിരെ ചുമത്തിയത്.

പോര്‍ഷെയുടെ പുതിയ പനമേര ഇന്ത്യയിലെത്തി; വില 1.93 കോടി മുതല്‍

ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയില്‍ നിന്നുള്ള പുതുതലമുറ ‘പനമേര’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. രണ്ട് വകഭേദങ്ങളിലാണ് ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പില്‍പെട്ട പനമേര നിരത്തിലിറക്കിയിരിക്കുന്നത്. പനമേര ടര്‍ബോയും പനമേര ടര്‍ബോ എക്‌സിക്യൂട്ടീവും. പനമേര ടര്‍ബോയ്ക്ക് 1.93 കോടി രൂപയും പനമേര ടര്‍ബോ എക്‌സിക്യൂട്ടീവിന് 2.05 കോടി രൂപയുമാണ് മഹാരാഷ്ട്രയില്‍ വില. അധിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ളതാണ് എക്‌സിക്യൂട്ടീവ് പതിപ്പ്. മറ്റ് മോഡലിനെ അപേക്ഷിച്ച് ഇതിന്റെ വീല്‍ബേസ് 150 എം എം കൂടുതലുമാണ്.

റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന ക്രൂസര്‍ സെഗ്മെന്റിലേയ്ക്ക് ഹോണ്ടയും

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന ക്രൂസര്‍ സെഗ്മെന്റിലേയ്ക്ക് എത്തുന്നു. 350സിസി മുതല്‍ 500 സിസി വരെയുള്ള സെഗ്മെന്റിലേയ്ക്കാണ് ഹോണ്ട പുതിയ ബൈക്ക് പുറത്തിറക്കുക. ജപ്പാന്‍, തായ്‌ലാന്‍ഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനേയറുമാരെ ഉള്‍പ്പെടുത്തിയാണ് പുതിയ ബൈക്ക് വികസിപ്പിക്കുന്നതിനായി ടീം രൂപീകരിച്ചിരിക്കുന്നത്.

Page 1 of 461 2 3 4 5 6 46