രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാത്ത വാഹനവുമായി ഹരിയാന കമ്പനി

Web Desk

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത വാഹനവുമായി ഹരിയാന ടെക് കമ്പനി. 14 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനി ബസ് പോലുള്ള വാഹനത്തിന് ഡ്രൈവറുടെ ആവശ്യമില്ല എന്നതാണ് പ്രധാന പ്രത്യേകത. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2016 ലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. ഗുര്‍ഗാവോണ്‍ കമ്പനിയായ ദി ഹൈടെക് റോബോട്ടിക്‌സ് സിസ്റ്റംസ് ലിമിറ്റഡാണ് ഡ്രൈവറില്ലാത്ത വാഹനത്തിന്റെ നിര്‍മാതാക്കള്‍.

വാഹനങ്ങളുടെ രാജാവായ ‘റോള്‍സ് റോയ്‌സ്’ നെ സ്വന്തമാക്കിയ താരങ്ങള്‍

ആഡംബര വാഹനങ്ങളുടെ രാജാവാണ് ‘റോള്‍സ് റോയ്‌സ്’.

‘ഓട്ടോ എക്‌സ്‌പോ-2016’ ല്‍ തിളങ്ങിയ ബൈക്കുകള്‍

സാധാരണക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ബൈക്ക് മോഡലുകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും സൂപ്പര്‍ ബൈക്കുകളും സ്‌പോര്‍ട്‌സ് ബൈക്കുകളും ഓട്ടോ എക്‌സ്‌പോയിലെ താരങ്ങള്‍ തന്നെയാണ്

ഇന്ത്യയ്ക്ക് സമ്മാനമായി സ്‌കാനിയയുടെ പരിസ്ഥിതി സൗഹൃദ ബസ്.

സ്വീഡിഷ് കമ്പനിയായ സ്‌കാനിയ ഭാരത് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ വാഹനം പുറത്തിറക്കിയിരിക്കുകയാണ്. ഡീസലിലും ജൈവ ഇന്ധനത്തിലും ഓടുന്ന ‘സ്‌കാനിയ സിറ്റിവൈഡ്’ ആണ് താരം. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ യില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ജൈവ ഇന്ധനത്തില്‍ ഓടുന്ന ഇന്ത്യയിലെ ആദ്യ ബസ്സ് സിറ്റി വൈഡായിരിക്കും.

ടൈറ്റാനിക് II വരുന്നു: സിനിമയല്ല,കപ്പല്‍

ടൈറ്റാനിക് വീണ്ടും വരികയാണ്. സിനിമയായിട്ടില്ല കപ്പലായിട്ട് തന്നെ. 106 വര്‍ഷം മുന്‍പ് നോര്‍ത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ മഞ്ഞുമലയിലിടിച്ച് തകര്‍ന്നു പോയ ടൈറ്റാനിക് I ന്റെ എല്ലാ സവിശേഷതകളോടും കൂടിയാണ് ടൈറ്റാനിക് II വരുന്നത്.

മാരുതി സുസുക്കിയുടെ ‘ബലേനൊ’ ജപ്പാനിലേക്ക്

ഇന്ത്യയില്‍ നിര്‍മിച്ച മാരുതി-സുസുക്കി കാര്‍ ‘ബലേനൊ’ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു. മാര്‍ച്ചില്‍ ‘ബലേനൊ’ ജപ്പാന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും.

സിക്ക വൈറസ് പടരുന്നു, ടാറ്റ മോട്ടേഴ്‌സ് പുതിയ കാറിന്റെ പേര് മാറ്റുന്നു

ലോകത്തെ ഭീതിയിലാഴ്ത്തി സിക്ക(Zika Virus) വൈറസ് പടരുന്ന സാഹചര്യത്തിൽ ടാറ്റാ മോട്ടേഴ്‌സ് കാറിന്റെ പേരുമാറ്റാമെരുങ്ങുന്നു. പുതിയതായി പുറത്തിറക്കുന്ന ഹാച്ച്ബാക്കായ സികയുടെ (Zica) പേര് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനകളാണ് നടക്കുന്നത്.

ഐ.എന്‍.എസ് വിക്രാന്ത് ഇനി കരയിലോടും; രണ്ട് ചക്രങ്ങളില്‍

ഇന്ത്യന്‍ ടു വീലര്‍ രംഗത്ത് കരുത്തരായ ബജാജ് പുതിയ ബൈക്കായ ‘ബജാജ് വി’ പുറത്തിറക്കി. ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് ഉപയോഗിച്ചാണ് ഈ ബൈക്ക് നിര്‍മ്മിച്ചത് എന്നതാണ് ‘ബജാജ് വി’യെ ശ്രദ്ധേയമാക്കുന്നത്. വിക്രാന്തിന്റെ ‘വി’യില്‍ നിന്നാണ് പുതിയ ബൈക്കിന് ‘ബജാജ് വി’ എന്ന് പേരും നല്‍കിയിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയില്‍ താരമാവാന്‍ ഹോണ്ടയുടെ സി.ബി.ആര്‍ 300 ആര്‍

ഫെബ്രുവരി 5 മുതല്‍ 9 വരെ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ തിളങ്ങാന്‍ ഹോണ്ടയുടെ സ്‌പോര്‍ട്‌സ് ബൈക്കായ സി.ബി.ആര്‍ 300 ആര്‍ ഉണ്ടാവും. സാധാരണക്കാര്‍ക്ക് ഇണങ്ങിയ ബൈക്കുകളാണ് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. എന്നാല്‍ ഈ വര്‍ഷം പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്കും പ്രാധാന്യം നല്‍കാനാണ് ഹോണ്ടയുടെ തീരുമാനം. കവാസാക്കി നിന്‍ജ 300 ആണ് സി.ബി.ആര്‍ 300 ആറിന്റെ പ്രധാന എതിരാളി.

ഹാര്‍ലിയുടെ സ്‌പോര്‍ട്ട്സ്റ്റര്‍ 1200 കസ്റ്റം ഇന്ത്യയിലെത്തി

അമേരിക്കയിലെ പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി-ഡേവിഡ്‌സണിന്റെ സ്‌പോര്‍ട്ട്സ്റ്റര്‍ 1200 കസ്റ്റമിന്റെ 2016 മോഡല്‍ ഇന്ത്യയിലെത്തി. ഡല്‍ഹി എക്‌സ് ഷോറൂമില്‍ ഇതിന്റെ വില 8,90,000 രൂപയാണ്. നിലവില്‍ 13 ബൈക്കുകളാണ് ഹാര്‍ലി ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്.

Page 103 of 104 1 98 99 100 101 102 103 104