ലോകത്തെ ആദ്യ പറക്കും കാര്‍ വിപണിയിലേക്ക് (വീഡിയോ)

Web Desk

കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന വാഹന പ്രദര്‍ശന മേളയിലാണ് പറക്കും കാറിനെ അവതരിപ്പിച്ചത്. ഡച്ച് കമ്പനിയായ പാല്‍ വി ഇന്റര്‍നാഷണലാണ് നിര്‍മ്മാതാക്കള്‍. കമ്പനിയുടെ പേരായ പാല്‍ വി എന്നു തന്നെയാണ് കാറിന്റെയും പേര്.

റോയല്‍ എന്‍ഫീഡിനെ കളിയാക്കുന്നത് നിര്‍ത്താതെ ബജാജ്; പുതിയ പരസ്യം പുറത്ത്

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ കുറവുകള്‍ വീണ്ടും ചൂണ്ടിക്കാട്ടി പുതിയ പരസ്യവുമായി ബജാജ്. ഇത്തവണ ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്. ഹെഡ് ലൈറ്റിന് വെളിച്ചു കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍ഇഡിയുടെ കണ്ണഞ്ഞിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനര്‍ സ്വന്തമാക്കൂ എന്നാണ് പരസ്യം.

3 കോടി വിലയുള്ള കാറിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ പൃഥ്വിരാജ് ചെലവാക്കിയത് 7 ലക്ഷം

വാഹനത്തിന് ഇഷ്ട നമ്പര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ഏഴ് ലക്ഷം. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 എന്ന നമ്പറിന് വേണ്ടിയാണ് പൃഥ്വിരാജ് ലക്ഷങ്ങള്‍ ചെലവാക്കിയത്. തന്റെ മൂന്ന് കോടിയോളം രൂപ വിലയുള്ള ആഡംബര കാറിന് വേണ്ടിയാണ് താരം ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത്.

റെഡി-ഗോ ഡയമണ്ട് എഡിഷന്‍ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ റെഡി-ഗോ ഡയമണ്ട് എഡിഷനെ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍. മത്സരങ്ങള്‍ ഏറിവരുന്ന ശ്രേണിയില്‍ പുതിയ പതിപ്പുകളെ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് ഡാറ്റ്‌സണ്‍. അടുത്തിടെ റെഡി-ഗോയുടെ എഎംടി പതിപ്പ് വിപണിയിലെത്തിയിരുന്നു. അല്‍പ്പം കോസ്‌മെറ്റ് അപ്‌ഡേഷനുകളോടെ പുതിയ നിറങ്ങളിലായിരിക്കും റെഡി-ഗോ-ഡയമണ്ട് എഡിഷനുകള്‍ പുറത്തിറങ്ങുക. റെഡി-ഗോയുടെ 800 സിസി, 1.0 ലിറ്റര്‍ വകഭേദങ്ങളിലായിരിക്കും ഡയമണ്ട് എഡിഷന്‍ ലഭ്യമാകുക. 54 ബിഎച്ച്പിയുെ 72 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ് 800 സിസി മൂന്ന് ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. അതേസമയം 67 ബിഎച്ച്പിയും 91 […]

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി വീണ്ടും ബജാജ്; ഇത്തവണ പുറത്തിറക്കിയിരിക്കുന്നത് മൂന്ന് പരസ്യങ്ങള്‍ (വീഡിയോ)

ബുള്ളറ്റ് കൈകാര്യം ചെയ്യാനുള്ള പ്രയാസവും ബ്രേക്കിലെ പോരായ്മയും രാവിലെ സ്റ്റാര്‍ട്ടാകാനുള്ള ബുദ്ധിമു

ബുള്ളറ്റിനെ കളിയാക്കി ബജാജ് പരസ്യം (വീഡിയോ)

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ് വീണ്ടും. ഇത്തവണ ഒന്നല്ല, മൂന്ന് പരസ്യങ്ങളാണ് ബുള്ളറ്റിനെ കളിയാക്കാനായി പുറത്തിറക്കിയിരിക്കുന്നത്.

ഇനി സ്ത്രീകള്‍ക്ക് മാത്രമായി സഞ്ചരിക്കാവുന്ന ‘പിങ്ക് ഓട്ടോ’; സിസിടിവി, ജിപിഎസ് സംവിധാനങ്ങളോട് കൂടി നിരത്തില്‍

രാജ്യം ഒട്ടാകെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയ്ക്കാണ് ഒരുങ്ങുന്നത്. മാത്രമല്ല സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരം ഉണ്ടാകുന്നത് നമ്മുടെ ശ്രദ്ധയില്‍പ്പെട്ട കാര്യമാണ്. ഇതിന് നിയന്ത്രണം വരുത്താന്‍ സ്ത്രീകള്‍ക്ക് മാത്രമായി സഞ്ചരിക്കാവുന്ന വനിതകള്‍ക്കായുള്ള ബസ്സുകള്‍ നേരത്തെ നിരത്തിലറക്കിയിരുന്നു. ഇതിന് പിന്നാലെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കായി ‘വുമന്‍ ഓണ്‍ലി’ ഓട്ടോ സര്‍വ്വീസുകളും അവതരിപ്പിക്കുകയാണ്.

‘ജിപിഎസ്’ പിന്തുടര്‍ന്ന യാത്രക്കാര്‍ക്ക് കിട്ടിയത് നല്ല കിടിലന്‍ പണി; ഒടുവില്‍ കാര്‍ ചെന്നെത്തിയത് മഞ്ഞുമൂടിയ തടാകത്തില്‍

വഴി അന്വേഷിക്കാനും മറ്റും ഇപ്പോള്‍ ആളുകളുടെ സഹായം തേടുന്നത് കുറവാണ്. കാരണം സാങ്കേതികതയുടെ വളര്‍ച്ച എല്ലാത്തിനെയും എളുപ്പമാക്കി. ഇപ്പോള്‍ ഗൂഗിള്‍മാപ്പിന്റയും മറ്റും സഹായം കൊണ്ടാണ് എല്ലാവരും വഴി തേടി പോകുന്നത്. ഇവിടെ അത്തരത്തില്‍ അബദ്ധം സംഭവിച്ചിരിക്കുന്നത് ഒരു കാര്‍ യാത്രക്കാര്‍ക്കാണ്. മറ്റൊന്നും നോക്കാതെ ജിപിഎസ് പിന്തുടര്‍ന്ന എസ്യുവി കാര്‍ രണ്ട് യാത്രക്കാരുമായി ചെന്നെത്തിയത് മഞ്ഞുമൂടിയ തടാകത്തില്‍.

തന്റെ തലപ്പാവിനെ ബാന്‍ഡേജ് എന്ന് വിളിച്ച് കളിയാക്കിയ ബ്രിട്ടീഷ് വ്യവസായിയോട് കാറുകൊണ്ട് മധുരപ്രതികാരം തീര്‍ത്ത് സിഖുകാരന്‍; സോഷ്യല്‍ മീഡിയയില്‍ താരമായി റൂബന്‍

സിഖുകാരന്റെ മുഖമുദ്രയാണ് അവരുടെ തലപ്പാവ്. ആ തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വേറിട്ട രീതിയില്‍ വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. നമ്മളൊക്ക പ്രതികാരം തീര്‍ക്കുക അടിച്ചും കുത്തിയുമൊക്കെയാണ്. എന്നാല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബന്‍ സിങ്ങിന്റെ വ്യത്യസ്തമായ പ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ശ്രദ്ധേയം.

പറക്കുന്ന വിമാനത്തില്‍ നിന്നും കാറുമായി താഴേക്ക് ചാട്ടം; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു (വീഡിയോ)

ആയിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് കാറോടിച്ച് താഴേക്ക് ചാടുന്നത് ഒന്ന് ഓര്‍ത്ത് നോക്കൂ. അതോര്‍ക്കുമ്പോള്‍ തന്നെ ഒരു പിടച്ചിലാണ്. മാത്രമല്ല സാഹസികത കാണിക്കാന്‍ ഇഷ്ടമുള്ളവര്‍ ഇത്തരത്തിലുള്ളതൊക്കെ ചെയ്യുമെന്ന് നമുക്കറിയാം. എന്നാല്‍ ഹോളിവുഡ് സിനിമകളിലും മറ്റു ചെയ്യുന്നത് പോലെ സാഹസം കാണിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു കൂട്ടം യുവതീ-യുവാക്കള്‍.

Page 4 of 104 1 2 3 4 5 6 7 8 9 104