പൊലീസിനെ വെട്ടിക്കാന്‍ വൃദ്ധന്‍ കാറില്‍ പാഞ്ഞത് 250 കി മീ വേഗത്തില്‍ (വീഡിയോ)

Web Desk

പൊലീസിനെ വെട്ടിച്ച് കടന്നുകളയാനായി 62 കാരന്‍ ഔഡി കാര്‍ ഓടിക്കുന്നത് 250 കിലോമീറ്റര്‍ വരെ വേഗത്തില്‍. ലണ്ടനിലെ ഹാംസെയറിലാണ് സംഭവം അരങ്ങേറിയത്. അമിതവേഗത്തില്‍ ഓടുന്ന ഔഡി എസ്4 ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് പിന്തുടരുകയായിരുന്നു.

ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് പതിനഞ്ച് യാത്രക്കാരെ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

വാഹനങ്ങള്‍ ഓടിച്ച് കൊണ്ടിരിക്കുമ്പോള്‍ അപകടങ്ങള്‍ പല തരത്തില്‍ വന്ന് ഭവിക്കാറുണ്ട്. എന്നാല്‍ അത് തരണം ചെയ്യുന്നിടത്താണ് നമ്മുടെ വിജയം. ഇവിടെ അത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവമാണ് പശ്ചിമ ചൈനയില്‍ നടന്നത്. വാന്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് പതിനഞ്ച് യാത്രികര്‍.

കുംങ്ഫു പരീക്ഷിച്ച് ബാലന്റെ സാഹസിക പ്രകടനം; കത്തി നശിച്ചത് നാല്‍പ്പത് ഇലക്ട്രോണിക് ബൈക്കുകള്‍ (വീഡിയോ)

സിനിമയില്‍ കണ്ട ആയോധനകലയായ കുംങ്ഫു പരീക്ഷിച്ച ബാലന്റെ അശ്രദ്ധ മൂലം കത്തി നശിച്ചത് നാല്‍പ്പത് ഇലക്ട്രോണിക് ബൈക്കുകള്‍. ചൈനയിലെ ഹാന്‍യിന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. സിനിമയിലെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നവര്‍ മുഷ്ടിചുരുട്ടി വീശുമ്പോള്‍ തീ അണഞ്ഞു പോകുന്നത് കണ്ടാണ് ഇതു പോലെ ചെയ്യാന്‍ ആ ബാലനെയും പ്രേരിപ്പിച്ചത്.

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറിയത് രണ്ട് വാഹനത്തിന് മുകളിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍ (വീഡിയോ)

അപകടത്തില്‍പ്പെട്ട വാഹനം നീക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കവെ എതിരെ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ആദ്യം അപകടത്തില്‍ പെട്ട കാറില്‍ ഇടിച്ചു കയറി. എന്നാല്‍ എല്ലാത്തിനും ദൃക്‌സാക്ഷിയായ ആ ട്രക്ക് ഡ്രൈവര്‍ എങ്ങനെ രക്ഷപെട്ടു എന്നതാണ് ഈ വീഡിയോ കാണുന്നവരെ എല്ലാം അമ്പരപ്പിച്ചത്.

റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ശരീരത്തില്‍ കാര്‍ കയറിയിറങ്ങിയത് രണ്ട് തവണ; ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)

റോഡ് അപകടങ്ങള്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് ഇന്ന്. അശ്രദ്ധ കൊണ്ട് മാത്രമായിരിക്കും പല അപകടങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ നിയമങ്ങളൊക്കെ പാലിച്ച് സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്ന ഒരു യുവതിയ്ക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന അനുഭവമാണ്. റോഡ് കടക്കുന്നതിനിടെ കാര്‍ തട്ടി റോഡില്‍ വീണ യുവതിയുടെ ശരീരത്തില്‍ രണ്ട് തവണ കാര്‍ കയറിയിട്ടും അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാവുന്നു. ചൈനയിലാണ് ഞെട്ടിക്കുന്ന ആ സംഭവം നടന്നിരിക്കുന്നത്.

കാറിടിച്ചു പരിക്കേറ്റയാള്‍ കയറിപ്പോയത് ഇടിച്ച് തെറിപ്പിച്ച അതേ കാറില്‍; ഒരു എത്തുംപിടിയും കിട്ടാതെ പൊലീസ് (വീഡിയോ)

നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുവന്ന കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മെല്‍ബണില കില്‍സിത്തിലാണ് സംഭവം നടന്നത്. നമ്പര്‍ പ്ലേറ്റില്ലാതെ പാഞ്ഞു വരുന്ന വെളുത്ത കാര്‍ റോഡിനു സമീപം നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

യാത്രക്കാരുമായി നദിയിലേക്ക് വീണ ബസിനെ രക്ഷിച്ച് ക്രെയിന്‍ ഡ്രൈവര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

നിറയെ യാത്രക്കാരുമായി നദിയിലേക്ക് വീണ ബസില്‍ നിന്നും യാത്രക്കാരെ വഴിയാത്രക്കാരനായ ഒരാള്‍ ക്രെയിന്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരക്കേറിയ റോഡില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ബസില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ചൈനയിലെ ചാംഗ്ഷുവിലാണ് സംഭവം നടന്നത്.

ഡാന്‍സ് കളിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസുകാരന്‍; രസകരമായ ദൃശ്യങ്ങള്‍ (വീഡിയോ)

ട്രാഫിക് സിഗ്നല്‍ നിയന്ത്രിക്കാന്‍ കടുത്ത ക്ഷമ തന്നെ വേണം. കാരണം വാഹനങ്ങളുടെ പരക്കം പാച്ചില്‍ വന്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാല്‍ അത് മുന്നില്‍ കണ്ട് വേണം നിയന്ത്രണത്തിനൊരുങ്ങാന്‍. ഇവിടെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ വളരെ കൂളായി ട്രാഫിക് നിയന്ത്രിക്കുന്ന ഒരു പൊലീസുകാരനെ കാണാവുന്നതാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ട്രാഫിക് പൊലീസാണ് ചുവടുകള്‍ വെച്ചു കൊണ്ട് വണ്ടികള്‍ നിയന്ത്രിക്കുന്നത്.

റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന വഴിയാത്രക്കാരനെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോയി; ഒടുവില്‍ കാറിനെ പിന്തുടര്‍ന്ന് പിടിച്ച് ക്രിസ്മസ് പാപ്പ (വീഡിയോ)

അപകടങ്ങള്‍ എത്ര ശ്രദ്ധിച്ചാലും ഉണ്ടാകും. പക്ഷെ ചില സമയത്ത് നമ്മുടെ അശ്രദ്ധ കൊണ്ടും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അപകടം സംഭവിക്കുന്നതിനെക്കാള്‍ എത്രയോ വലിയ തെറ്റാണ് അപകടത്തില്‍ പരിക്കുപറ്റുന്നവരെ റോഡില്‍ ഉപേക്ഷിച്ചു പോകുന്നത്. ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ വരെ ഇത് കാരണമായേക്കും. ഇത്തരത്തില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഒരാളെ ഇടിച്ചു വീഴ്ത്തിയിട്ടു നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നു പിടിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിനെ ചേസ് ചെയ്ത് പിടിച്ച ആളാണ് ആ വീഡിയോ ഇത്രയും വൈറലാകാന്‍ കാരണം. വേറാരുമല്ല ക്രിസ്മസ് പാപ്പയാണ് താരം.

നിയമലംഘനം നടത്തിയ ലംബോര്‍ഗിനിയെ സൈക്കിളില്‍ പിന്തുടര്‍ന്ന് പൊലീസുകാരന്‍ (വീഡിയോ)

ആഢംബര കാറുകളിലൊന്നാണ് ലംബോര്‍ഗിനി. കാറ്റിന്റെ വേഗതയില്‍ കുതിക്കാന്‍ കഴിയുന്ന സൂപ്പര്‍ കാറാണിത്. കോടികള്‍ മുടക്കി ഇത്തരം കാറുകള്‍ വാങ്ങിക്കുന്നവരുടെ ഉദ്ദേശ്യം നിരത്തില്‍ കാറോടിക്കുമ്പാഴുള്ള അതിന്റെ പെര്‍ഫോര്‍മെന്‍സ് ആസ്വദിക്കുക തന്നെയായിരിക്കും.

Page 5 of 104 1 2 3 4 5 6 7 8 9 10 104