ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയ യുവാവ് ഇടിച്ച് തകര്‍ത്തത് ഹോട്ടലിന്റെ മുന്‍വശം (വീഡിയോ)

Web Desk

വാഹനം ഓടിക്കാന്‍ പഠിക്കുമ്പോള്‍ ബ്രേക്കും ആക്‌സിലേറ്ററുമെല്ലാം മാറിപ്പോകാറുണ്ട്. ബ്രേക്ക് ചവിട്ടേണ്ടിടത്ത് അറിയാതെ ചിലപ്പോള്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തുന്നത് ഡ്രൈവിങ് പരിശീലിക്കുന്ന സമയത്താണെങ്കില്‍ ഇതുകൊണ്ടു വലിയ കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ തിരക്കുള്ളൊരു റോഡില്‍ വെച്ചാണ് ആക്‌സിലറേറ്റര്‍ അറിയാതെ ചവിട്ടുന്നതെങ്കിലോ? പിന്നെയുള്ള കാര്യങ്ങള്‍ പറയണ്ടി വരില്ലല്ലോ.

മദ്യലഹരിയില്‍ ഓഡി കാറിലെത്തിയ യുവാവ് തിരിച്ചുപോയത് ആംബുലന്‍സ് ഓടിച്ച്

മദ്യം കുടിച്ച് ലക്ക്‌ക്കെട്ടാല്‍ ആളുകള്‍ പല കോപ്രായങ്ങളും കാണിച്ച് കൂട്ടാറുണ്ട്. ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക ശീലങ്ങളായിരിക്കും ആ സമയത്ത് ഉണ്ടാവുക. എന്നാല്‍ ചിലത് കാണുമ്പോള്‍ തന്നെ ചിരിവരും. പക്ഷെ ഈ യുവാവിന് പറ്റിയ അമളി ജീവിതത്തില്‍ വേറെയാര്‍ക്കും സംഭവിച്ചിട്ടുണ്ടാവില്ല. അത്രയ്ക്ക് കോമഡിയാണ്. അബദ്ധം സംഭവിച്ചിരിക്കുന്നത് ചെന്നൈയിലുള്ള ഒരു യുവാവിനാണ്.

കേവലം എട്ട് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ യൂബര്‍ ഈടാക്കിയത് 9.36 ലക്ഷം രൂപ

യാത്രാസൗകര്യം എളുപ്പമാക്കാനും സൗകര്യത്തോട് കൂടി പോകാനും വേണ്ടിയാണ് നമ്മള്‍ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നത്. അതുമാത്രമല്ല കാശ് ലാഭിക്കാവുന്നതും സ്ഥിരയാത്രക്കാര്‍ക്ക് ഓഫറുകളും ലഭ്യമാകുന്നുണ്ട് യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളില്‍. എന്നാല്‍ ചിലപ്പോള്‍ യാത്രാനിരക്ക് കൂട്ടിവാങ്ങുന്ന സമയവും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും ഓണ്‍ലൈന്‍ ടാക്‌സികളെ ഉപയോഗിക്കാത്തവരായിട്ടാരുമുണ്ടാവില്ല. ഇവിടെ അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരിക്കുന്നത് കാനഡ സ്വദേശിയ്ക്കാണ്. യുവാവ് തനിക്ക് യാത്ര ചെയ്യാനായി ഒരു യൂബര്‍ ടാക്‌സി ബുക്ക് ചെയ്തു. എന്നാല്‍ ആ യാത്രയ്ക്ക് അയാള്‍ക്ക് നല്‍കേണ്ടി വന്ന തുക ഞെട്ടിക്കുന്നതായിരുന്നു.

മത്സരയോട്ടം നടത്തിയ ബൈക്ക് റൈഡര്‍ക്ക് സംഭവിച്ചത്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

നിരത്തുകളില്‍ മത്സരയോട്ടം പതിവ് കാഴ്ചയായി മാറുന്നു. എന്നാല്‍ ആ മത്സരയോട്ടത്തില്‍ നിരപരാധികളായിരിക്കാം ചിലപ്പോള്‍ ബലിയാടാകുന്നത്. അമിതാവേശവും മത്സരബുദ്ധിയുമാണ് പലപ്പോഴും ഇത്തരം അപകടങ്ങളിലേക്ക് വഴി വയ്ക്കുന്നത്. അത്തരത്തിലൊരു മത്സരയോട്ടത്തിനിടെ സംഭവിച്ച അപകടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലായിരുന്നു സംഭവം. മത്സര ഓട്ടം മൂലം ഈ റോഡിലുണ്ടാകുന്ന അപകടങ്ങളുടെ രണ്ടാമത്തെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂടൂബിലും പ്രചരിക്കുന്നത്.

സൂപ്പര്‍മാന്‍ സ്റ്റൈലില്‍ ബൈക്കില്‍ യുവാവിന്റെ അഭ്യാസ പ്രകടനം; പിന്നീട് സംഭവിച്ചത് (വീഡിയോ)

സാഹസികത ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ആരും ബോധവാന്മാരല്ല. പിന്നീട് അത് സംഭവിച്ച് കഴിഞ്ഞ് വിഷമിച്ചിട്ട് കാര്യമില്ല. കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ആലോചിക്കണം ഇത് വേണോ വേണ്ടയോ എന്ന്. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ബ്രസീലിലെ ആനാപോളിസിലുള്ള ഒരു തിരക്കേറിയ ഹൈവേയില്‍ ഇരുപത്തിരണ്ടുകാരനായ യുവാവ് തന്റെ ഇരുചക്രവാഹനത്തില്‍ അഭ്യാസം നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് സംഭവിച്ചത്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

നിരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളുടെ സാമ്രാജ്യമായിരിക്കും പിന്നീട്. അപ്പോള്‍ നമ്മള്‍ യാത്രക്കാര്‍ ശ്രദ്ധിച്ച് വേണം റോഡ് കടക്കാന്‍. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തകരാന്‍. അത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രക്ക് ഇടിച്ച യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലാണ് സംഭവം നടന്നത്. തിരക്കുള്ള റോഡ് മുറിച്ചു കടക്കാന്‍ ഓടുന്ന യുവതി വഴിയുടെ പകുതിവരെയെത്തുമ്പോള്‍ തെന്നി പിന്നീട് ട്രക്ക് ഇടിക്കുകയായിരുന്നു.

ട്രാഫിക്ക് ബ്ലോക്കില്‍ അകപ്പെട്ട യുവാവ് ക്ഷമ നശിച്ചപ്പോള്‍ ചെയ്തത്; വീഡിയോ വൈറല്‍ (വീഡിയോ)

ഗതാഗത കുരുക്ക് കൊണ്ട് പൊറുതി മുട്ടുന്നവരായിരിക്കും എല്ലാവരും. ചിലസമയങ്ങളില്‍ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന തരത്തില്‍ മണിക്കൂറുകളോളം ബ്ലോക്ക് ഉണ്ടാവാം. ഇരു ചക്ര വാഹനങ്ങളാകുമ്പോള്‍ ഏതു വിധേനയും നുഴഞ്ഞു കയറാന്‍ കഴിയും. എന്നാല്‍ ഫോര്‍ വീലറാകുമ്പോള്‍ സംഗതി കുടുങ്ങിയത് തന്നെ. ട്രാഫിക്ക് ബ്ലോക്കില്‍ അകപ്പെട്ട ഒരു യുവാവ് ചെയ്തത് രസകരമായ സംഗതിയാണ്. അസഹനീയമായ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താന്‍ റോഡില്‍ പുതിയൊരു അടയാളം വരച്ചിടുകയായിരുന്നു യുവാവ് ചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനയിലെ ലിയാന്‍യുംഗാംഗിലാണ് സംഭവം നടന്നത്. എല്ലാ ദിവസവും ഇതുവഴി കടന്നു പോകുന്ന ഇയാള്‍ ഈ പ്രദേശത്തുണ്ടാകുന്ന അസഹനീയമായ ഗതാഗത കുരുക്കില്‍ ഏറെ വലഞ്ഞിരുന്നു.

ബിഎസ് 4 വാഹനങ്ങള്‍ക്ക് ഇനി ആയുസ് 2020 വരെ മാത്രം

ബിഎസ് 4 വാഹനങ്ങളുടെ ആയുസ് ഇനി വെറും രണ്ടര വര്‍ഷം മാത്രമാക്കി ചുരുക്കുന്ന നടപടികളുമായി കേന്ദ്രം. 2020 പകുതിയോടെ ബിഎസ് 4 വാഹനങ്ങളുടെ ഉത്പാദനവും രജിസ്‌ട്രേഷനും നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി വരുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുള്ള വിജ്ഞാപനത്തിന്റെ കരടുരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

രാത്രി മാത്രമല്ല ഇനി പകലും ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിക്കണമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

വിപണിയില്‍ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ (AHO) സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ വര്‍ഷമാദ്യമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സുരക്ഷ മുന്‍നിര്‍ത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഹെഡ്‌ലൈറ്റ് കത്തുകയാണ് ഓണ്‍ ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനത്തിന്റെ ലക്ഷ്യം. ഇപ്പോള്‍ ഇതേ വ്യവസ്ഥയെ കാറുകളിലേക്കും കൊണ്ടു വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 2018 ജനുവരി ഒന്ന് മുതല്‍ പകല്‍ സമയങ്ങളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് മാത്രമെ കാറോടിക്കാന്‍ പാടുള്ളൂവെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി.

ടയര്‍ പഞ്ചറാക്കല്‍ ഒരു വിനോദമായി കൊണ്ടുനടന്നയാള്‍; ദിവസവും 70 ടയറോളം പഞ്ചറാക്കും; കൃത്യം നടത്തുന്നത് സിസിടിവിയുടെ കണ്ണുവെട്ടിച്ച്; ഒടുവില്‍ പഞ്ചര്‍ വീരന് സംഭവിച്ചത്

ജീവിതത്തില്‍ വിനോദം കണ്ടെത്താന്‍ പല വഴികളും തേടുന്നവരുണ്ട്. അത് ചെറുതെന്നോ വലുതെന്നോ ഇല്ല. അതിന്റെ കാര്യ ഗൗരവം എത്രയുണ്ടെന്ന് നോക്കുന്നവരും കുറവാണ്. തങ്ങള്‍ കണ്ടെത്തുന്ന വിനോദത്തില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ എന്തെങ്കിലും ഉണ്ടാകുമെന്ന് ചിന്തിക്കാറുമില്ല. അത്തരത്തിലുള്ള ഒരു രസകരമായ സംഭവമാണ് ഇവിടെ അരങ്ങേറിയത്. അദ്ദേഹം തന്റെ വിനോദം കണ്ടെത്തിയിരുന്നത് ടയറിലെ കാറ്റൊഴിച്ചാണ്. കേട്ടിട്ട് ചിരിവരുന്നല്ലേ? അയാള്‍ക്ക് ടയര്‍ കണ്ടാല്‍ പഞ്ചറാക്കിയില്ലെങ്കില്‍ ഒരിക്കലും മനസമാധാനം ഉണ്ടാകില്ല. എന്നാല്‍ അടുത്തിടെ അയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Page 6 of 104 1 2 3 4 5 6 7 8 9 10 11 104