ചിക്കിംഗ് ലണ്ടനില്‍ രണ്ടാമത്തെ ഔട്ട്‌ലെറ്റ് തുറന്നു; യൂറോപ്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എ.കെ.മന്‍സൂര്‍

Web Desk

ദുബൈ: അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് ലണ്ടനില്‍ രണ്ടാമത്തെ ഔട്ട്‌ലെറ്റ് തുറന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിക്കിംഗിന്റെ യുകെയിലെ ആദ്യ സ്വന്തം ഔട്ട്‌ലെറ്റ് ലണ്ടനിലെ ആക്ടന്‍ 169 ഹൈസ്ട്രീറ്റില്‍ കഴിഞ്ഞ മാസം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ലണ്ടനിലെ മാലിബണിലെ എഡ്ജ്‌വെയര്‍ റോഡിലാണ് രണ്ടാമത്തെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. മൂന്നാമത്തെ ഔട്ട്‌ലെറ്റ് ഈ വര്‍ഷം അവസാനം പ്രവര്‍ത്തനം തുടങ്ങുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു. രണ്ടാമത്തെ ഔട്ട്‌ലെറ്റ് ആരംഭിക്കുന്ന ചടങ്ങില്‍ […]

വോഡഫോണ്‍-ഐഡിയ ലയനം അടുത്ത മാര്‍ച്ചോടു കൂടി പൂര്‍ത്തിയായേക്കും

അടുത്ത വര്‍ഷം മാര്‍ച്ചോട് കൂടി ടെലികോം കമ്പനികളായ ഐഡിയ-വോഡഫോണ്‍ ലയനം പൂര്‍ത്തിയായേക്കും. ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ഇനി ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പു തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമം. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലാണ് ഇരുകമ്പനികളും അനുവാദത്തിനായി ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്. ഇത് കഴിഞ്ഞാല്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയും ലയനത്തിനു ആവശ്യമാണ്. ഈ മാസം 12ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്.

ജിഎസ്ടിക്ക് മുന്‍പ് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ പുതിയ സ്റ്റിക്കര്‍ പതിച്ച് ഡിസംബര്‍ 31 വരെ വില്‍ക്കാം

ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പ് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നു സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31വരെ നീട്ടി. ഇത്തരത്തിലുള്ള വിറ്റഴിക്കപ്പെടാത്ത ഉത്പന്നങ്ങളുടെ സ്റ്റോക്ക് വന്‍ തോതില്‍ ഉള്ളതിനെ തുടര്‍ന്ന് വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രി റാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. നേരത്തെ പഴയ എംആര്‍പിക്കൊപ്പം പുതുക്കിയ വില രേഖപ്പെടുത്തിയ പുതിയ സ്റ്റിക്കര്‍ പതിച്ചു സെപ്റ്റംബര്‍ 30 വരെ വില്‍ക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്. പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് മേല്‍ പഴയ എംആര്‍പിക്ക് പകരം ജിഎസ്ടി ഉള്‍പ്പെടുത്തിയുള്ള വില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിച്ചു വേണം വില്‍ക്കാന്‍. ആറു ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇങ്ങനെ കെട്ടികിടക്കുന്നുണ്ടെന്ന് വ്യപാരികളുടെ സംഘടന വ്യക്തമാക്കി.

പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ധിച്ചു

പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ധിച്ചു. വാണിജ്യ സിലിണ്ടറിന് 78 രൂപയും കൂട്ടി. വില വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കൂടിയ വില സബ്‌സിഡിയായി തിരികെ ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജിഎസ്ടി റിട്ടേണ്‍ തീയതി ഒക്ടോബര്‍ 15 വരെ നീട്ടി

ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഒക്ടോബര്‍ 15 വരെയാണ് നീട്ടിയിരിക്കുന്നത്. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് രജിസ്റ്റര്‍ ചെയ്ത നിരവധി വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ മൂലം ഒട്ടേറെ വ്യാപാരികള്‍ക്ക് ജൂലൈ മാസത്തെ റിട്ടേണ്‍ പോലും ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. താമസം നേരിടുമ്പോള്‍ വ്യാപാരികള്‍ പിഴ നല്‍കുകയും വേണം.

ഓഹരി സൂചികകള്‍ നഷ്ടത്തില്‍; ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ്

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 26.87 പോയന്റ് നഷ്ടത്തില്‍ 31,599.76ലും നിഫ്റ്റി ഒരു പോയന്റ് താഴ്ന്ന് 9871.5ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട യുദ്ധഭീതിയാണ് സൂചികകളെ നഷ്ടത്തിലാക്കിയത്. ബിഎസ്ഇയിലെ 1534 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 994 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഒഎന്‍ജിസി, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ലുപിന്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, സിപ്ല, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

സമ്പദ്‌വ്യവസ്ഥയിലെ പരിഷ്‌കാരങ്ങള്‍: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്‌സ് 450 പോയന്റ് കൂപ്പുകുത്തി

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷിക്കാനുള്ള പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയത് ഓഹരി വിപണിക്ക് തിരിച്ചടിയായി. സെന്‍സെക്‌സ് 450 പോയന്റ് നഷ്ടത്തില്‍ 31922.44ലും നിഫ്റ്റി 157.50 പോയന്റ് താഴ്ന്ന് 9964.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് ഓഹരികളും മെറ്റല്‍ സ്‌റ്റോക്കുകളും മൂന്ന് മുതല്‍ നാലു ശതമാനം വരെ നഷ്ടംനേരിട്ടു. ഐടി ഓഹരികളാണ് നഷ്ടത്തില്‍നിന്ന് കുറച്ചെങ്കിലും രക്ഷപ്പെട്ടത്. എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, എല്‍ആന്റ്ടി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ലുപിന്‍, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

തൊടുപുഴ അല്‍ അസ്ഹര്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളെജുകളിലെ എംബിബിഎസ് പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കി

തൊടുപുഴ അല്‍ അസ്ഹര്‍ ഉള്‍പ്പെടെ മൂന്ന് സ്വാശ്രയ കോളെജുകളിലെ എംബിബിഎസ് പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കി. ഈ കോളെജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് അല്‍ അസ്ഹര്‍ ഉള്‍പ്പെടെയുള്ള കോളെജുകള്‍ക്ക് എംബിബിഎസ് പ്രവേശനം നടത്താന്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടത്.

സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ചൈനയുടെ ക്രെഡിറ്റ് റേറ്റിങ് വെട്ടിക്കുറച്ചു

വര്‍ധിച്ചുവരുന്ന കടബാധ്യത കണക്കിലെടുത്ത് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പി) ചൈനയുടെ ക്രെഡിറ്റ് റേറ്റിങ് വെട്ടിക്കുറച്ചു. എഎ മൈനസില്‍നിന്ന് എ പ്ലസ് ആയിട്ടാണ് ക്രെഡിറ്റ് റേറ്റിങ് കുറച്ചത്. ഈവര്‍ഷം മെയ് മാസത്തില്‍ മറ്റൊരു ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസും ചൈനയുടെ റേറ്റിങ് കുറച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈയില്‍ മറ്റൊരു ഏജന്‍സിയായ ഫിച്ച് ചൈനയുടെ റേറ്റിങ് എ പ്ലസ് ആയി നിലനിര്‍ത്തിയിരുന്നു. നിക്ഷേപത്തിനോ വായ്പ നല്‍കുന്നതിനോ വേണ്ട സാമ്പത്തിക ഭദ്രത ഒരു രാജ്യത്തിനുണ്ടോയെന്നാണ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ വിലയിരുത്തുന്നത്. 19ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തമാസം നടക്കാനിരിക്കെ ആഗോള ഏജന്‍സി ക്രെഡിറ്റ് റേറ്റിങ് കുറച്ചത് ചൈനീസ് സര്‍ക്കാരിന് തിരിച്ചടിയായി.

ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയുടെ അവസാനം ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്‌സില്‍ 222 പോയന്റ് നഷ്ടത്തോടെ 32,147ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 10,038ലുമാണ് വ്യാപാരം നടക്കുന്നത്. ഓട്ടോ, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, സിപ്ല, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.

Page 1 of 1311 2 3 4 5 6 131