എസ്ബിഐയില്‍ ജോലി ചെയ്യാന്‍ അവസരം; 2313 ഒഴിവുകള്‍; അവസാനതീയതി മാര്‍ച്ച് 6

Web Desk

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) പ്രൊബേഷണറി ഓഫീസര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 313 ബാക്ക്‌ലോഗ് ഒഴിവുകളടക്കം 2,313 ഒഴിവുകളുണ്ട്

യുവാക്കളെ സര്‍ക്കാര്‍ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം

കാസര്‍കോട് ജില്ലയിലെ യുവാക്കളെ സര്‍ക്കാര്‍ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം. ക്ലബ്ബുകളുടെ സഹകരണത്തോടെ ജില്ലാ പൊലീസാണ് യുവാക്കള്‍ക്കായി മത്സര പരീക്ഷാ പരിശീലന കോഴ്‌സ് ആരംഭിച്ചത്.

നീറ്റ് ഉള്‍പ്പെടെയുള്ള ഉന്നത പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് ദേശീയ പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നു

നീറ്റ് ഉള്‍പ്പെടെയുള്ള ഉന്നത പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന് ദേശീയ പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്(നാഷണല്‍ എക്‌സാമിനേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ) കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നു. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിനുകീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക. സി.ബി.എസ്.ഇ. നിലവില്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലേക്ക് മാറ്റാനാണ് തീരുമാനം. പരീക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രൂപരേഖ തയ്യാറായിവരികയണ്. ആദ്യമായാണ് പരീക്ഷകള്‍ക്കുമാത്രമായി രാജ്യത്ത് ഒരു സ്ഥാപനം നിലവില്‍ വരുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍; പ്രധാന മാനദണ്ഡം സീനിയോരിറ്റി; ഈ മാസം ആറിന് സംഘടനകളുമായി ചര്‍ച്ച

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കല്‍ നടക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമാക്കും സ്ഥലംമാറ്റം. സ്‌കൂളുകളില്‍ ക്രമീകരണ സ്ഥലംമാറ്റം ജൂലായ്, ആഗസ്തില്‍ നടക്കും. സ്ഥലംമാറ്റത്തിനുള്ള പ്രധാന മാനദണ്ഡം സീനിയോറിറ്റിയായിരിക്കും.

ഐടി പ്രൊഫഷണലുകള്‍ക്ക് സന്തോഷവാര്‍ത്ത; അടുത്ത നാല് മാസങ്ങളില്‍ കൂടുതല്‍ തൊഴിലവസരം

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള നാല് മാസങ്ങളില്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ തൊഴിലവസര സാധ്യതകളെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. 76% കൂടുതല്‍ ആളുകളെയാണ് ഈ നാല് മാസത്തിനിടയില്‍ കമ്പനികള്‍ നിയമിക്കുക. എക്‌സ്‌പെരിസ് ഐടി സര്‍വ്വേയാണ് ടെക് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെടുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

7 വര്‍ഷത്തിനിടിയില്‍ ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 2015ല്‍: രാഷ്ട്രപതി

2015ല്‍ ആണ് ഏഴ് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നതിന് പ്രതികൂലമായ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

ഭൂമിയില്‍ ജോലി ചെയ്യാന്‍ മടിയാണോ? എങ്കിലിതാ ചൊവ്വയില്‍ ജോലി ചെയ്യാന്‍ അവസരം

ഭൂമിയില്‍ ജോലി ചെയ്ത് ബോറടിച്ചോ..? എങ്കിലിതാ ചൊവ്വയില്‍ ജോലിക്ക് ആവശ്യമുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കാണ് ചൊവ്വയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെ വേണ്ടത്

പ്ലസ് ടു ഫലത്തിലും ഒരേ മാര്‍ക്ക് നേടി ഇരട്ടകള്‍ അത്ഭുതമാകുന്നു

അങ്കിത ചൗഹാനും ഹര്‍ഷിത ചൗഹാനും ജനിച്ചത് 14 മിനിറ്റുകള്‍ മാത്രം വ്യത്യാസത്തില്‍. ജീവിതത്തില്‍ ഒരാള്‍ തുണയായി മറ്റേയാള്‍ എന്നും കൂട്ടിനുണ്ടായിരുന്നു

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ യൂണിവേഴ്‌സിറ്റി വഡോദരയില്‍

രാജ്യത്തെ ആദ്യ റെയില്‍ വേ യൂണിവേഴ്‌സിറ്റി ഗുജറാത്തിലെ വഡോദരയില്‍ സ്ഥാപിക്കും. സര്‍വകലാശാല സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റയില്‍ വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു