സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലും നുഴഞ്ഞുകയറ്റം; തട്ടിപ്പ് നടന്നത് അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍

Web Desk

സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലും നുഴഞ്ഞുകയറ്റം. അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലാണ് തട്ടിപ്പ് നടന്നത്. ഈ വര്‍ഷം ആരും അപേക്ഷ നല്‍കിയിരുന്നില്ല.

മധുവിന്റെ കൊലപാതകത്തില്‍ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും; രണ്ടാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കും

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ രണ്ടാഴ്ചക്കക്കം കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ അറസ്റ്റിലായ 16 പേരില്‍ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് വിവരം. മധുവിനെ മുക്കാലി വനഭാഗത്തുള്ള ഗുഹയില്‍ നിന്ന് പിടികൂടി അവിടെവെച്ചും, പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദ്ദിച്ചവരെയാകും കൊലക്കുറ്റത്തിന് പ്രതികളാക്കുക.

നീരവ് മോദിയും ചോക്‌സിയും നാട്ടിലേക്ക് പണമെത്തിച്ചത് ഹവാല വഴിയെന്ന് കണ്ടെത്തല്‍

പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ഹവാല വഴിയാണ് വിദേശത്ത് നിന്ന് നാട്ടിലേക്ക് പണമെത്തിച്ചതെന്ന് കണ്ടെത്തല്‍. 12,300 കോടിയുടെ തട്ടിപ്പാണ് ഇരുവരും പിഎന്‍ബി വഴി നടത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയ പണം മുംബൈയിലെ കമ്പനിയിലേക്ക് ഹാവാല വഴി അതേദിവസം തന്നെ എത്തിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കൊച്ചിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ ക്രൂരബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കരയില്‍ കൊലചെയ്യപ്പെട്ട പടയാട്ടില്‍ പരേതനായ ഡേവീസിന്റെ ഭാര്യ മോളി(61) ക്രൂര ബലാല്‍സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാല്‍സംഗത്തിനിടെ ചെറുത്തു നില്‍ക്കുകയും ബഹളം വെക്കുകയും ചെയ്ത മോളിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് പ്രതി മുന്ന എന്ന പരിമള്‍ സാഹു(26) കൊലപ്പെടുത്തിയത്.

പുതുക്കോട്ടയില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം

പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ഇത്തവണ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമ അജ്ഞാത സംഘം തകര്‍ത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരുമാസമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.

തൃപ്പൂണിത്തുറയില്‍ വീട്ടമ്മയെ കയറിപ്പിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

തൃപ്പൂണിത്തുറയില്‍ വീട്ടമ്മയെ കയറിപ്പിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവാങ്കുളം ലക്ഷംവീട് കോളനിയില്‍ കൃഷ്ണമൂര്‍ത്തി(60) ആണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

വാളയാറില്‍ വന്‍ ലഹരിമരുന്നു വേട്ട; ഡ്രൈവര്‍ അറസ്റ്റില്‍

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരിമരുന്ന് വേട്ട. 40 കോടി വിലമതിക്കുന്ന 35 കിലോ ഹഷീഷ് ഓയില്‍ പിടികൂടി. കാര്‍ ഡ്രൈവര്‍ ചാവക്കാട് സ്വദേശി കെ രാജേഷിനെ (35) അറസ്റ്റ് ചെയ്തു.

എറണാകുളത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു

പുത്തന്‍വേലിക്കരയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. പുത്തന്‍വേലിക്കര ഡേവിസിന്റെ ഭാര്യ മോളി(60) ആണ് കൊല്ലപ്പെട്ടത്.

വിവാഹ വീട്ടില്‍ നിന്നും ഡ്രോണ്‍ ക്യാമറ രാജ്ഭവന് മുകളിലേക്ക് പറത്തിവിട്ടു; യുവാവ് പിടിയില്‍

വിവാഹ വീട്ടില്‍ നിന്നും ഡ്രോണ്‍ ക്യാമറ സുരക്ഷാമേഖലയായ രാജ്ഭവന് മുകളിലേക്ക് പറന്നത് പൊലീസിനെ ഞെട്ടിച്ചു.

ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ആസാമിലെ നാഗോണ്‍ ജില്ലയില്‍ 35കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Page 1 of 2381 2 3 4 5 6 238