പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ഒപിഎസ് വിഭാഗം

Web Desk

അണ്ണാ ഡിഎംകെയുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ശശികലയുടെ ചിത്രങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒപിഎസ് വിഭാഗം. പാര്‍ട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ശശികലയുടെ ചിത്രങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ഒപിഎസ് വിഭാഗം നേതാവ് ഇ. മധുസൂദനന്‍ ആവശ്യപ്പെട്ടു.

ന്യൂജന്‍ മാരുതി ഡിസയര്‍ വിപണിയില്‍ അവതരിപ്പിച്ചു

2017 ല്‍ വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ന്യൂ ജനറേഷന്‍ ഡിസയറിനെ മാരുതി അവതരിപ്പിച്ചു.

തമിഴ്‌നാട്ടില്‍ മൂന്ന് മാസത്തേക്ക് മദ്യശാലകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി

മൂന്ന് മാസത്തേക്ക് മദ്യഷോപ്പുകള്‍ അടച്ചിടാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. ദേശീയ പാതയില്‍ നിന്ന് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ശ്രമത്തിനെതിരെ ഡി.എം.കെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

താടിവടിക്കല്‍ ചലഞ്ചിന് കൊഹ്‌ലിയെ വിളിച്ച താരങ്ങള്‍ തോറ്റു; കാരണം അനുഷ്‌ക

താടിവടിക്കല്‍ ചലഞ്ചിന് ഇന്ത്യന്‍ നായകനെ ക്ഷണിച്ച രോഹിത്ത് ശര്‍മ്മയോടും രവീന്ദ്ര ജഡേജയോടും ഹാര്‍ദ്ദിക്ക് പാണ്ഡ്യയോടും നോ പറഞ്ഞ് വിരാട് കൊഹ്‌ലി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കൊഹ്‌ലിയുടെ മറുപടി.

കട്ടപ്പയെക്കുറിച്ചുള്ള ആ രഹസ്യം അറിയാതെ വെളിപ്പെടുത്തി റാണയും, പ്രഭാസും (വീഡിയോ)

കട്ടപ്പ എന്തിന് ബാഹുബലിയെ കൊലപ്പെടുത്തിയെന്ന് അറിയാന്‍ മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കിയുള്ളൂ. എന്നാല്‍ കട്ടപ്പെയെക്കുറിച്ചുള്ള ഒരു രഹസ്യം അറിയാതെ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയിലെ രണ്ട് പ്രധാന താരങ്ങള്‍.

‘പറക്കും കാറു’മായി ഗൂഗിള്‍ രംഗത്ത് (വീഡിയോ)

ടെക്ക് ഭീമന്മാരായ ഗൂഗിള്‍ ആണ് ഒരു കണ്ടുപിടിത്തവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു കാറിന്റെ നിര്‍മ്മാണത്തിലാണ് ഗൂഗിള്‍. വെറും കാറല്ല, ‘പറക്കും കാര്‍’.

വ്യാജ പാസ്‌പോര്‍ട്ട് കേസ്; ഛോട്ടാരാജനെയും മൂന്ന് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തടവ് ശിക്ഷയ്ക്ക് വിധിച്ചു

അധോലോകനായകന്‍ ഛോട്ടാ രാജനും മൂന്ന് മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏഴുവര്‍ഷത്തെ തടവുശിക്ഷ. വ്യാജപാസ്‌പോര്‍ട്ട് കേസില്‍ ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യയിലെ ഒരു കോടതി ആദ്യമായാണ് രാജന് ശിക്ഷ വിധിക്കുന്നത്.

ഇടുക്കിയില്‍ റവന്യൂ സംഘം വീണ്ടും നടപടി തുടങ്ങി; ശാന്തന്‍പാറയിലെ അനധികൃത റോഡ് നിര്‍മ്മാണം തടഞ്ഞു

ഇടുക്കിയില്‍ റവന്യൂ സംഘം വീണ്ടും ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃത റോഡ് നിര്‍മ്മാണം റവന്യു വിഭാഗം തടഞ്ഞു. ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു. ഒന്നര കിലോമീറ്ററില്‍ അധികം വഴിവെട്ടിയെടുത്തതിലാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നടപടിയെടുത്തത്.

ഇന്ന് തോറ്റാല്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്; കൊഹ്‌ലിക്കും കൂട്ടര്‍ക്കും ഹൈദരാബാദിനെതിരെ ഇന്ന് മരണകളി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വെറും 49 റണ്‍സിന് ഓള്‍ ഔട്ടായതിന്റെ ഷോക്ക് ഇതുവരെയും മാറിയിട്ടില്ല ബംഗളൂര്‍ റോയല്‍ ചലഞ്ചേ്‌സിന്. ഇനിയും തോറ്റാല്‍ ഐപിഎല്ലില്‍ നിന്ന് തന്നെ പുറത്തായേക്കും എന്ന ഭീഷണി മറുവശത്ത്.

കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ 3310 ഏപ്രില്‍ 28 ന് പുറത്തിറങ്ങും

അടിപ്പൊളി ഫീച്ചറുകളുമായി പഴയ 3310 ഫോണ്‍ ഏപ്രില്‍ 28 ന് ജര്‍മനിയിലും ഓസ്ട്രിയയിലും ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Page 1 of 41571 2 3 4 5 6 4,157