വിവാഹ വാഗ്ദാനം നല്‍കി അമ്മയുടെ സുഹൃത്ത് 17കാരിയെ പീഡിപ്പിച്ചു

Web Desk

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചത് മൂന്ന് ദിവസം. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈഭവ് വിലാസ് തപ്‌തേ എന്നയാള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയെന്ന് പൊലീസ് വിശദമാക്കി.

അഴിമതിക്കാരനെ ഗവര്‍ണറാക്കിയത് എന്തിനെന്ന് അറിയില്ല; ശക്തികാന്ത ദാസിനെതിരെ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ച തീരുമാനം തെറ്റാണെന്ന് സ്വാമി പറഞ്ഞു.’കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയാണ് ശക്തികാന്ത ദാസ്. പല അഴിമതികേസുകളിലും ചിദംബരത്തെ രക്ഷിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരാളെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ല.’ സ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നോട്ട് […]

ഊര്‍ജിത് പട്ടേലിന്റെ രാജി; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

ആര്‍ബിഐയുടെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഒരവസരത്തില്‍ തിങ്കളാഴ്ചത്തെക്കാള്‍ 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി നേരിട്ടത്. 72.42 എന്ന നിലയിലേക്ക് ഇതോടെ രൂപയെത്തി.

രാഹുല്‍ ഗാന്ധി ഇനി പപ്പുവല്ല; പരാജിതരുടെ രാമക്ഷേത്ര കാര്‍ഡ് കളി ജനങ്ങള്‍ തിരിച്ചറിഞ്ഞു: രാജ് താക്കറെ

മുംബൈ: രാഹുല്‍ ഗാന്ധി ഇനി പപ്പുവല്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ. രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച രാജ്താക്കറെ ബിജെപിയെ വിമര്‍ശിക്കാനും മറന്നില്ല. എല്ലാ മേഖലയിലും പരാജയപ്പെട്ടവര്‍ ഒന്നും ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതിനാല്‍ രാമക്ഷേത്രം വെച്ച് കളിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിനെതിരേ ശക്തമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കായിരുന്നു. കര്‍ണാടകയിലും അങ്ങനെതന്നെയായിരുന്നു. അപ്പോഴും ഒറ്റയ്ക്കാണ്. എന്നാല്‍ പപ്പു ഇപ്പോള്‍ പരമപൂജ്യനായിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ദേശീയ തലത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ കാണാന്‍ പോവുകയാണ്. രാജ് താക്കറെ […]

റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു

മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു. മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും നിലവിലെ 15 മത് ധനകാര്യ കമ്മീഷന്‍ അംഗവുമാണ് ശക്തികാന്ത ദാസ്. ജി 20 ഉച്ചകോടികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. 1980 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഓഫീസറാണ്. കേന്ദ്രസര്‍ക്കാരുമായി ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് പുതിയ നിയമനം.

കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ട്; ഇത് നിഷേധാത്മകമായ രാഷ്ട്രീയത്തിനെതിരായ വിജയം: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് മൂന്നു പ്രധാന സംസ്ഥാനങ്ങളില്‍ വിജയിക്കാനായതില്‍ സന്തോഷമെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ”കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ട്. ഇത് ബി.ജെ.പിയുടെ നിഷേധാത്മകമായ രാഷ്ട്രീയത്തിനെതിരായ വിജയമാണ്.” സോണിയ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ബി.ജെ.പി ഭരണത്തിലുണ്ടായിരുന്ന ചത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചത്. ചത്തിസ്ഗഢും മധ്യപ്രദേശും 15 വര്‍ഷമായി ബി.ജെ.പി കൈയടിക്കി വെച്ച സംസ്ഥാനങ്ങളായിരുന്നു.

കുളിക്കുമ്പോള്‍ ഐഫോണ്‍ വെള്ളത്തില്‍ വീണു; 15 കാരി ഷോക്കേറ്റ് മരിച്ചു

ടബ്ബില്‍ കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച 15 കാരിയ്ക്ക് ദാരുണാന്ത്യം. റഷ്യക്കാരിയായ ഇരിന റബ്ബിക്കോവ ഐഫോണ്‍ ചാര്‍ജിലിട്ടാണ് ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. കയ്യില്‍ നിന്ന് ഫോണ്‍ വെള്ളത്തില്‍ വീണതോടെ ഷോക്കേറ്റു. ചാര്‍ജിലിട്ട ഫോണില്‍ നിന്ന് വെള്ളത്തിലൂടെ ഷോക്കേറ്റ ഇരിനയെ വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനമെടുക്കുക. നാലിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധ രാത്രിയാണ് അവസാനിക്കുക. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയെങ്കിലും വാവര് നട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാരിക്കേടുകള്‍ മാറ്റിയിരുന്നില്ല. എന്നാല്‍ വാവര് നട അടക്കമുള്ള ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. തീര്‍ഥാടകര്‍ക്ക് രാത്രിയുള്ള നിയന്ത്രണങ്ങളും […]

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു; 121 എംഎല്‍എമാരുടെ പട്ടിക കൈമാറി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. 121 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി. ഇവര്‍ ഒപ്പിട്ട കത്തും കൈമാറിയിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവിനെ തിര!ഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു സീറ്റു നേടിയ ബിഎസ്പിയും ഒരു സീറ്റ് ലഭിച്ച എസ്പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വ്യക്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കില്ലെന്നു ബിജെപിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. മധ്യപ്രദേശില്‍ […]

മഹാകാണിക്കയിലെ ബാരിക്കേഡ് നീക്കാമെന്ന് നിരീക്ഷക സമിതി ഹൈക്കോടതിയില്‍; നടപടി എടുക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി

കൊച്ചി: മഹാകാണിക്കയിലെ ബാരിക്കേഡ് നീക്കാമെന്ന് നിരീക്ഷക സമിതി ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. സന്നിധാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് നിരീക്ഷക സമിതി അറിയിച്ചു. ശബരിമല സാധാരണ നിലയിലേക്ക് എത്തി. ഘട്ടം ഘട്ടമായി പൊലീസ് നിയന്ത്രണം കുറയ്ക്കാവുന്നതാണെന്നും സമിതി അറിയിച്ചു. ശരംകുത്തിയില്‍ രാത്രി തീര്‍ഥാടകരെ തടയരുത്. സന്നിധാനത്ത് പ്രതിഷേധങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു. ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിന് ഉചിതമായ നടപടിയെടുക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Page 1 of 82871 2 3 4 5 6 8,287