അറവുശാലകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി: ലഖ്‌നൗവില്‍ ഇറച്ചിക്കച്ചവടക്കാര്‍ അനിശ്ചിതകാല സമരത്തില്‍

Web Desk

ലഖ്‌നൗവില്‍ ഇറച്ചിക്കടക്കാര്‍ അനിശ്ചിതകാല സമരത്തില്‍. അറവുശാലകള്‍ക്കെതിരെയുള്ള യു.പി.സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്ന് മുതല്‍ മാട്-കോഴി ഇറച്ചിവില്‍പ്പനശാലകളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ലഖ്‌നൗ ബക്‌റ ഖോഷ്ട് വ്യാപാര്‍ മണ്ഡല്‍ വ്യാപാരി മുബീന്‍ ഖുറേഷി അറിയിച്ചു സമരത്തിന് മീന്‍ വില്‍പ്പനക്കാരും പിന്തുണയറിയിച്ചതായി ഖുറേഷി പറഞ്ഞു.

ഹജ്ജ് തീര്‍ത്ഥാടന ചെലവുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഹജ്ജ് തീര്‍ത്ഥാടന ചെലവുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിലൂടെ തീര്‍ത്ഥാടകര്‍ക്ക് മൊത്തത്തില്‍ ചെലവ് കുറയുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിശദീകരണം.

ടി.പി. സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വെയാണ്.

ദക്ഷിണ സുഡാനില്‍ വിമതരുടെ ആക്രമണത്തില്‍ ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനില്‍ വിമതരുടെ ആക്രമണത്തില്‍ ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ഭീകരമായ സംഭവമാണ് ഇതെന്ന് യുഎന്‍ പറഞ്ഞു.

സിറിയന്‍ വിമതര്‍ ഐഎസ് എയര്‍ബേസ് പിടിച്ചെടുത്തു

സിറിയയിലെ റാഖയില്‍ വിമത വിഭാഗം ഐഎസ് എയര്‍ബേസ് പിടിച്ചെടുത്തു. ഐഎസിനെതിരേ പോരാട്ടം നടത്തുന്ന അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സാണ് (എസ്ഡിഎഫ്) തബ്ക്വായിലെ വിമാനത്താവളം തിരികെ പിടിച്ചത്.

നക്‌സല്‍ വര്‍ഗീസ് വധം: സര്‍ക്കാര്‍ സത്യവാങ്മൂലം പാര്‍ട്ടി നയത്തിന് നിരക്കുന്നതല്ലെന്ന് കോടിയേരി; ‘പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഇതല്ല’

തിരുനെല്ലിക്കാട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സല്‍ വര്‍ഗീസ് വെടിയേറ്റ് മരിച്ചതെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഇതല്ല. പാര്‍ട്ടി നയത്തിന് നിരക്കുന്നതല്ല സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലമെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി. സത്യവാങ്മൂലം നല്‍കിയത് മുന്‍സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനാണ്

എ.കെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; ഗതാഗതവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു

എ.കെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഗതാഗതവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു. പകരം മന്ത്രി ഉടനെയുണ്ടാവില്ലെന്ന് എന്‍സിപി നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു.

ബാംഗളൂരുവിലെ കുടിവെള്ളം രാസമാലിന്യം നിറഞ്ഞ കിണറ്റിലേത്

രാസമാലിന്യം നിറഞ്ഞ ബാംഗളൂരു ബെലന്തൂര്‍ തടാകത്തിനു സമീപത്തു കുഴല്‍കിണര്‍ കുഴിച്ചു കുടിവെള്ളം ശേഖരിക്കുന്നു. നഗരത്തിലെ ഉദ്യോഗസ്ഥ -കുടിവെള്ള മാഫിയയുടെ ഒത്തുകളിയാണു പരസ്യമായ നിയമലംഘനത്തിനു കാരണം. സ്ഥലം പാട്ടത്തിനെടുത്താണു കുടിവെള്ള മാഫിയ കുഴല്‍ക്കിണര്‍ കുഴിച്ചത്. ജനവാസമേഖലകളിലേക്കടക്കം ഇവിടെനിന്നാണു കുടിവെള്ളമെത്തിക്കുക.

നാലാം ടെസ്റ്റ്: ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ്; പൂജാരയ്ക്കും രാഹുലിനും അര്‍ധ സെഞ്വറി

ഒന്നാംദിനം 300 റണ്‍സില്‍ ഓസീസിനെ ഇന്ത്യ എറിഞ്ഞിട്ടിരുന്നു. പുതുമുഖം കുല്‍ദീപ് യാദവിന്റെ നാലുവിക്കറ്റ് പ്രകടനമാണ് ഓസീസിനെ 300 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയും മാത്യു വെയ്ഡിന്റെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറിയാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

ഒഹായോയില്‍ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; 15 പേര്‍ക്കു പരുക്ക്(വീഡിയോ)

വാഷിങ്ടണ്‍: യുഎസിലെ ഒഹായോയില്‍ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരുക്കേറ്റു. പലരുടെയും പരുക്കു ഗുരുതരമാണ്. ഒഹായോയിലെ സിന്‍സിനാറ്റിയിലുള്ള നിശാക്ലബ്ബില്‍ ഒന്നിലധികം ആളുകളുടെ സംഘമാണു വെടിവെയ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Page 1 of 28181 2 3 4 5 6 2,818