അടിതെറ്റിയാല്‍ പശു മന്ത്രിയും വീഴും; രാജസ്ഥാനില്‍ തോറ്റ് തുന്നം പാടിയവരില്‍ രാജ്യത്തെ ആദ്യ പശുപരിപാലന വകുപ്പ് മന്ത്രിയും

Web Desk

ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ വസുന്ധര രാജേ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അടിതെറ്റിയപ്പോള്‍ കൂട്ടത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ‘പശു’മന്ത്രിയും തോറ്റ് തുന്നം പാടി. രാജസ്ഥാനിലെ പശുപരിപാലന വകുപ്പ് മന്ത്രി ഒടാറാം ദേവസിയാണ് ദയനീയമായി പരാജയപ്പെട്ടത്. സിരോഹി സിറ്റില്‍ മത്സരിച്ച ദേവസിയെ സ്വതന്ത്രനായി മത്സരിച്ച സന്യാം ലോധ 10,000 വോട്ടിന് തോല്‍പ്പിക്കുകയായിരുന്നു. 2013ല്‍ ഓടാറാം ദേവസി ഇതേ സീറ്റില്‍ സന്യാം ലോധയെ 24,439 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. 2008ലാണ് ഒടാറാം ദേവസി സിരോഹി സീറ്റില്‍ നിന്ന് ആദ്യമായി രാജസ്ഥാന്‍ […]

മൂന്ന് വയസ്സുകാരന്‍ എട്ട് മാസം പ്രായമായ സഹോദരിയെ വെടിവച്ചു

അച്ഛനും അമ്മയും ഒരുമിച്ച് കുളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുള്ള കുട്ടി എട്ട് മാസം പ്രായമായ കുഞ്ഞിനെ വെടിവച്ചു. മെക്‌സിക്കോയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. കുട്ടികളെ മുറിയില്‍ തനിച്ചാക്കി അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുന്ന സമയത്തായിരുന്നു അപകടം.

തെലങ്കാനയില്‍ ചന്ദ്രശേഖര റാവു വ്യാഴാഴ്ച അധികാരമേല്‍ക്കും

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി വ്യാഴാഴ്ച അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങ് 1.30നാണ് നടക്കുക. ഇന്ന് നിയമസഭാ കക്ഷിയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 88 സീറ്റുമായി മികച്ച വിജയമാണ് തെലങ്കാനയില്‍ ടിആര്‍എസ് നേടിയത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് ചന്ദ്രശേഖര റാവു തെലങ്കാനയുടെ മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. എതിരാളികളെ വളരെ പിന്നിലാക്കിയായിരുന്നു ടിആര്‍എസിന്റെ മുന്നേറ്റം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ബിജെപിയും അടക്കം ത്രികോണ മല്‍സരമാണ് തെലങ്കാനയില്‍ നടന്നത്. ചന്ദ്രശേഖര റാവു ഗാജ്വല്‍ […]

തെരേസാ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം. തെരേസാമയുടെ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് വന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയിലെ തെരേസാ മേയുടെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം.

കണക്ക് കൂട്ടലുകള്‍ പിഴച്ച് മായാവതി; സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞ് ബിഎസ്പി

മായാവതി കണ്ട സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്. ഫലം വന്നപ്പോള്‍ തകര്‍ന്നത് ബിഎസ്പി. രാജസ്ഥാനില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചതൊഴിച്ചാല്‍ ബിഎസ്പിക്ക് കാര്യമായ റോളില്ല. മായാവതിയുടെ കണക്ക് കൂട്ടലുകള്‍ അമ്പേ പാളിപ്പോയി. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഈ മൂന്നു സംസ്ഥാനത്തും കിട്ടരുത് എന്നായിരുന്നു മായാവതിയുടെ കണക്കുകൂട്ടല്‍. മൂന്നിടത്തും ബിഎസ്പി നിര്‍ണായക ശക്തിയാകുക. അതുവഴി വിലപേശാം എന്ന കണക്ക് പിഴച്ചു. ഒടുവില്‍ കോണ്‍ഗ്രസ് ചോദിക്കാതെ തന്നെ മധ്യപ്രദേശില്‍ പിന്തുണക്കേണ്ട ഗതികേടുണ്ടായി.

പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളില്‍ തിളച്ചുമറിഞ്ഞ് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി നല്‍കിയ മേല്‍കൈയ്യുമായാണ് പ്രതിപക്ഷം എത്തിയത്. ശബരിമല മുതല്‍ റഫാല്‍ ഇടപാടുവരെ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമം നടന്നു. ബഹളങ്ങളില്‍ മുങ്ങി പലതവണ തടസ്സപ്പെട്ട ഇരുസഭകളും ഇന്നത്തേയ്ക്കു പിരിഞ്ഞു. ശൈത്യകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഉറച്ചാണ് പ്രതിപക്ഷ നീക്കം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ ക്ഷീണം പ്രതിപക്ഷ നിരയ്ക്ക് കരുത്തുപകര്‍ന്നു. റഫാല്‍ ഇടപാടിലെ അഴിമതി ഉന്നയിച്ച് കോണ്‍ഗ്രസും ആര്‍ബിെഎ ഗവര്‍ണറുടെ രാജിയിലേയ്ക്ക് വഴിവെച്ച വിവാദങ്ങള്‍ […]

ഗൂഗിളില്‍ വിഡ്ഢി എന്ന് തിരയുമ്പോള്‍ വരുന്നത് ട്രംപിന്റെ ചിത്രങ്ങള്‍; വിശദീകരണവുമായി സുന്ദര്‍ പിച്ചെ

ഗൂഗിളില്‍ വിഡ്ഢി (idiot) എന്ന വാക്കിന്റെ ചിത്രങ്ങള്‍ തെരയുമ്പോള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോട്ടോകള്‍ കാണിക്കുന്നത് ചോദ്യം ചെയ്ത് റിപബ്ലിക്കന്‍സ്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയെ വിളിച്ചു വരുത്തിയാണ് അമേരിക്കന്‍ സെനറ്റ് വിശദീകരണം തേടിയത്. ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ചൊവ്വാഴ്ച രാവിലെയാണ് സുന്ദര്‍ പിച്ചെ ഹാജരായത്. പ്രസക്തി, ജനപ്രീതി, തിരയല്‍ പദം എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 200 ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ഗൂഗിള്‍ അല്‍ഗോരിതം പിച്ചെ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല.

വിവാഹ വാഗ്ദാനം നല്‍കി അമ്മയുടെ സുഹൃത്ത് 17കാരിയെ പീഡിപ്പിച്ചു

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചത് മൂന്ന് ദിവസം. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈഭവ് വിലാസ് തപ്‌തേ എന്നയാള്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയെന്ന് പൊലീസ് വിശദമാക്കി.

അഴിമതിക്കാരനെ ഗവര്‍ണറാക്കിയത് എന്തിനെന്ന് അറിയില്ല; ശക്തികാന്ത ദാസിനെതിരെ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ച തീരുമാനം തെറ്റാണെന്ന് സ്വാമി പറഞ്ഞു.’കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയാണ് ശക്തികാന്ത ദാസ്. പല അഴിമതികേസുകളിലും ചിദംബരത്തെ രക്ഷിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരാളെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ല.’ സ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നോട്ട് […]

ഊര്‍ജിത് പട്ടേലിന്റെ രാജി; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

ആര്‍ബിഐയുടെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഒരവസരത്തില്‍ തിങ്കളാഴ്ചത്തെക്കാള്‍ 110 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സി നേരിട്ടത്. 72.42 എന്ന നിലയിലേക്ക് ഇതോടെ രൂപയെത്തി.

Page 1 of 22321 2 3 4 5 6 2,232