ആ നടനെ കണ്ടാല്‍ ഞാന്‍ ഉറപ്പായും ഐ ലവ് യൂ പറയും: വരലക്ഷ്മി

Web Desk

ചെന്നൈ: തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് നടി വരലക്ഷ്മി. താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന്‍ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. വരലക്ഷ്മിയുടെ വിവാഹ വാര്‍ത്തയും വിശാലുമായുള്ള ബന്ധവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചു.സിനിമയില്‍ നടിമാര്‍ക്ക് നായിക വേഷങ്ങള്‍ മാത്രമല്ല കട്ട […]

ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നത ബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്

ദമ്മാം: ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നതബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ , നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന് ലഭിച്ചു. സൗദി അറേബ്യയയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യക്കാരായ വനിതകള്‍ക്കും, വീട്ടുജോലിക്കാരികള്‍ക്കും വേണ്ടി നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എല്ലാ വര്‍ഷവും മാര്‍ച്ച് 8ന്, കേന്ദ്ര വനിതാ,ശിശുക്ഷേമ മന്ത്രാലയമാണ് ‘നാരി ശക്തി പുരസ്‌കാരം’ നല്‍കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഇന്ത്യന്‍ വനിതകള്‍ക്കാണ് ഈ […]

കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കണം; ആര്‍എസ്എസ്

ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാര്‍, പ്രാന്ത സഹകാര്യ വാഹകുമാരായ എം.രാധാകൃഷ്ണന്‍, പി.എന്‍. ഈശ്വരന്‍ എന്നിവരാണ് ബിജെപി ദേശീയ അധ്യക്ഷനെ നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും ചുമതല വഹിക്കും. ശബരിമല വിഷയം തന്നെയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രതിനിധികളും സംസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തില്‍ നിന്ന് അമിത് ഷാ വിവരങ്ങള്‍ ശേഖരിച്ചു.

യുപിയുടെ ഹീറോയായി റെയ്‌ന; നീലക്കുപ്പായത്തിലേക്ക് മടങ്ങി വരവിനൊരുങ്ങി സൂപ്പര്‍ താരം

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം ഇന്ത്യക്കു ലഭിച്ച മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറായിരുന്നു സുരേഷ് റെയ്‌ന. ഇടയ്ക്കു പരിക്കും മോശം ഫോമും കാരണം ദേശീയ ടീമില്‍ നിന്നും പുറത്തായെങ്കിലും റെയ്‌ന തിരിച്ചുവരവ് പ്രതീക്ഷയിലാണ്. ഇന്ത്യന്‍ കുപ്പായം വീണ്ടുമണിയാന്‍ തനിക്കു അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

മദ്യ കടത്ത് സൗദിയില്‍ 6 മലയാളികള്‍ പിടിയില്‍; മലയാളി കുടുംബം ഉള്‍പ്പെടെയാണ് പിടിയിലായത്‌

റിയാദ്: സൗദി ബഹ്‌റൈന്‍ കോസ് വേ വഴി മദ്യം കടത്തിയ ആറ് മലയാളികളാണ് ഒരാഴ്ചക്കിടെ പിടിയിലായത്. ഏജന്റുമാര്‍ നാട്ടില്‍ നിന്നും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു റിക്രൂട്ട് ചെയ്യുന്നവരാണ് കെണിയില്‍പ്പെടുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. ദമ്മാമില്‍ നിന്നും ബഹ്‌റൈനിലേക്ക് ടാക്‌സി സര്‍വീസ് നടത്തി വന്നിരുന്ന മലയാളികളാണ് പിടിക്കപ്പെട്ടവരില്‍ അധികവും. സ്വന്തമായി വാഹനം എടുത്താണ് സര്‍വീസ്. കുടുംബങ്ങളെ മറയാക്കി പരിശോധനയില്‍ നിന്നും ഇളവ് പ്രതീക്ഷിച്ചാണ് ഏജന്റുമാര്‍ കുടുംബവുമായി സഞ്ചരിക്കുന്നവരെ വലയില്‍പ്പെടുത്തുന്നത്. എറണാകുളം സ്വദേശികളായ മലയാളി കുടുംബമാണ് കഴിഞ്ഞ ദിവസം […]

ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും; പാക് കലാകാരന്‍മാര്‍ക്കുള്ള നിയന്ത്രണത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യ ബാലന്‍

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ രീതിയിലാണ് ബോളിവുഡ് പ്രതികരിച്ചത്. ഹിന്ദി സിനിമകള്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നും ഇന്ത്യന്‍ സിനിമയില്‍ പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കില്ലെന്നുമടക്കമുള്ള തീരുമാനങ്ങളും ബോളിവുഡ് സ്വീകരിച്ചു.ഈ നടപടികളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവും മലയാളിയുമായ നടി വിദ്യാ ബാലന്‍.ശക്തമായ നിലപാടുകള്‍ നമ്മള്‍ ചിലപ്പോള്‍ സ്വീകരിക്കേണ്ടി വരും. കല എല്ലാ അതിര്‍വരമ്പുകള്‍ക്കും രാഷ്ട്രീയത്തിനും അപ്പുറത്താണെന്നാണ് ഞാന്‍ എന്നും വിശ്വസിക്കുന്നതെന്നും എന്നാല്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങളുണ്ടാകുമെന്നും അവര്‍ പറഞ്ഞു. എന്റെ […]

പുല്‍വാമ ഭീകരാക്രമണം: 100 കമ്പനി അര്‍ധസൈനികരെ കശ്മീരില്‍ എത്തിച്ചു

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ അധികമായി കശ്മീരില്‍ എത്തിച്ചു. കശ്മീരില്‍ ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. അടിയന്തര സാഹചര്യം പരിഗണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വിമാനത്തില്‍ സൈനികരെ കശ്മീരില്‍ എത്തിച്ചിരിക്കുന്നത്. വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഇന്ത്യയെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികളായ പാകിസ്താനെ നേരിടാന്‍ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ […]

ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചു; ചെല്‍സിക്ക് ഫിഫയുടെ വിലക്ക്

ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിക്ക് ഫിഫയുടെ വിലക്ക്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ട്രാന്‍സ്ഫറിനാണ് വിലക്ക് വന്നിരിക്കുന്നത്. പുതിയ താരങ്ങളെ വാങ്ങാന്‍ ഇനി അടുത്ത ജനുവരിയും കഴിയണം. വിലക്കിനോടൊപ്പം വന്‍ പിഴയും ടീം അടയ്‌ക്കേണ്ടതുണ്ട്. 18 വയസ്സാവാത്ത താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്തതാണ് വിലക്കിനുള്ള കാരണം. പുതിയ സ്വദേശ താരങ്ങളെയോ വിദേശതാരങ്ങളെയോ വാങ്ങാന്‍ ചെല്‍സിക്കാവില്ല. വിലക്കിനെതിരേ മൂന്ന് ദിവസത്തിനുള്ളില്‍ ചെല്‍സിക്ക് അപ്പീല്‍ നല്‍കാം. 19ഓളം താരങ്ങളെ ചെല്‍സി ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് പുതിയ കണ്ടെത്തല്‍. താരങ്ങളുടെ പ്രായം വ്യക്തമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ക്ലബ്ബിന്റെ എല്ലാ ട്രാന്‍സ്ഫറുകളും നിയമപരമാക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു. മോശം പ്രകടനം കൊണ്ട് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന ചെല്‍സി കോച്ച് മൗറിസിയോ സാരിക്ക് ഫിഫയുടെ പുതിയ തീരുമാനം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ തോല്‍വിക്കുശേഷം യൂറോപ്പാ കപ്പില്‍ മാല്‍മോയ്‌ക്കെതിരേ ചെല്‍സി കഴിഞ്ഞ ദിവസം ജയിച്ചിരുന്നു.

ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി; 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണ

റിയാദ്: സൗദി കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം പൂര്‍ത്തിയായി. 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ ഇരു രാജ്യങ്ങളും നടപ്പിലാക്കും. ഊര്‍ജം, നിക്ഷേപം, ഗതാഗതം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണ നിക്ഷേപ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു. ഏഷ്യന്‍ രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യാഴാഴ്ച രാവിലെ ബെയ്ജിങിലെത്തിയത്. സന്ദര്‍ശനത്തിന്റെ ആദ്യദിവസം തന്നെ ബെയ്ജിങില്‍ സൗദി ചൈന സംയുക്ത യോഗത്തില്‍ കിരീടാവകാശി പങ്കെടുത്തു. നയതന്ത്രം, സാംസ്‌കാരികം, […]

കടക്കെണി മൂലം വീണ്ടും കര്‍ഷക ആത്മഹത്യ

കേളകം: കടബാധ്യതയും ജപ്തിഭീഷണിയും താങ്ങാനാവാതെ കണിച്ചാറിലെ യുവകര്‍ഷകന്‍ ആത്മഹത്യചെയ്തു. കണിച്ചാര്‍ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയില്‍ ഷിജോ (39) ആണ് സ്വന്തം കൃഷിയിടത്തില്‍ ആത്മഹത്യചെയ്തത്. വിവിധ ബാങ്കുകളില്‍നിന്നായി 10 ലക്ഷം രൂപയിലധികം വായ്പകളും വ്യക്തിഗതവായ്പകളും വാഹനവായ്പയും നിലവിലുണ്ടായിരുന്നു. കഴിഞ്ഞദിവസം ജില്ല ബാങ്കധികൃതര്‍ വീട്ടിലെത്തി ലോണ്‍ അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വാഹനവായ്പ നല്‍കിയ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്നുള്ളവരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. റബര്‍ വിലയിടിവും ഷിജോയുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. ബാങ്കില്‍നിന്ന് ആളുകള്‍ വന്നതോടെ ഷാജോ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു .പ്രളയത്തെ തുടര്‍ന്ന് […]

Page 2 of 2893 1 2 3 4 5 6 7 2,893