വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് 13മക്കളെ കുളിക്കാന്‍ അനുവദിക്കാതെ ദ്രോഹിച്ചു; മാതാപിതാക്കള്‍ കുറ്റക്കാര്‍

Web Desk

ലോസ്ഏഞ്ചലസ്: രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെ ചങ്ങലക്കിട്ട് വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടിയ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഡേവിഡ് അലന്‍ ടര്‍പിന്‍(58) ലൂയിസ് അന്ന ടര്‍പിന്‍(50) ദമ്പതിമാരാണ് സ്വന്തം മക്കളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 തീവ്രമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ തെളിയിക്കപ്പെട്ടത്.ലോസ്ഏഞ്ചലസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് കേസിനാസ്പദമായ സംഭവം. 2018 ജനുവരിയിലാണ് മനുഷ്യരാശിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ മക്കളോടു പെരുമാറിയ ഡേവിഡ് ടര്‍പിനെയും ഭാര്യ ലൂയിസ് ടര്‍പിനെയും […]

850 ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കാന്‍ ഉത്തരവ്; സൗദിയുടെ തീരുമാനം ആശ്വാസമാകുന്നത്‌ നിരവധി കുടുംബങ്ങള്‍ക്ക്

റിയാദ്: ഇന്ത്യന്‍ തടവുകാര്‍ക്ക് ആശ്വാസമായി സൗദി കിരീടാവകാശിയുടെ പ്രഖ്യാപനം.സൗദി ജയിലുകളില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവ് നിരവധി കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം . ആകെ തടവുകാരുടെ എണ്ണം 1700 ലധികം വരുമെന്നാണ് അനൗദ്യോഗിക വിവരം. ആരൊക്കെ മാപ്പിന് അര്‍ഹരാവും എന്ന് തീരുമാനമായിട്ടില്ല. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിെന്റ പരിധിയിലുള്ള സൗദി പ്രവിശ്യകളിലെ ജയിലുകളില്‍ 400 ഉം റിയാദ് ഇന്ത്യന്‍ എംബസിയുടെ കീഴിലെ […]

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി താനാണെന്ന് സമ്മതിച്ച് ദീപിക പദുക്കോണ്‍; ഡബ്ല്യുസിസിയെക്കുറിച്ചും നടിക്ക് പറയാനുണ്ട്

മുംബൈ: മലയാള സിനിമയിലെ വനിതാക്കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ സംബന്ധിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ പ്രതികരണം രേഖപ്പെടുത്തി. മലയാള സിനിമയില്‍ ഉണ്ടായത് പോലെ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് പോലെ ബോളിവുഡിലും ആകാവുന്നതാണെന്ന് ദീപിക പദുകോണ്‍ അഭിപ്രായപ്പെട്ടു. ഇന്‍ഡസ്ട്രിയില്‍ നല്ല പുരുഷന്‍മാരുണ്ടെന്നും ആണിനെതിരേ പെണ്‍ എന്ന അവസ്ഥ വരരുതെന്നും ആണുങ്ങളെ മാറ്റിനിര്‍ത്തിയാകരുത് ഈ വിഷയത്തില്‍ ചര്‍ച്ച നടക്കേണ്ടതെന്നും ദീപിക പദുകോണ്‍ അഭിപ്രായപ്പെട്ടു. ആഗ്രഹിച്ച രീതിയില്‍ ഇതുവരെ ലിംഗസമത്വ നീക്കങ്ങള്‍ മുന്നേറിയിട്ടില്ലെന്നും ഇനിയും ഏറെ പോകാനുണ്ടെന്നും […]

മെസിയെ നേരിടാന്‍ എളുപ്പമാണ്; മെസിയേക്കാള്‍ മിടുക്കന്‍ എംബാപ്പെ: ബ്രസീലിയന്‍ താരം മാഴ്‌സെലോ

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയെ നേരിടുന്ന സമയത്ത് എംബാപ്പെയെ തളയ്ക്കാനാണ് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. പ്രതിരോധ നിരയ്ക്ക് വലിയ പണിയാണ് എംബാപ്പെ കളത്തിലുണ്ടെങ്കില്‍. അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ നേരിട്ടപ്പോള്‍ മെസി മികച്ച പ്രകടനമായിരുന്നില്ല കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ വലിയ പണിയുണ്ടായിരുന്നില്ല. മാഴ്‌സെലോ കൂട്ടിച്ചേര്‍ത്തു.

സച്ചിനെതിരായ പരാമര്‍ശം: അര്‍ണബിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

ഡല്‍ഹി: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്‍മാറരുതെന്നു പറഞ്ഞ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെ അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു വിവാദപരാമര്‍ശം. പാകിസ്താനെതിരായ മത്സരത്തില്‍ നിന്നും പിന്‍മാറരുതെന്നും കളിച്ച് പാക് പടയെ ഒരിക്കല്‍ കൂടി തോല്‍പിക്കുകയാണ് വേണ്ടതെന്നുമാണ് സച്ചിന്‍ ഇന്നലെ പറഞ്ഞത്. അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നിരുന്നു. ‘ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞത് നൂറു ശതമാനവും തെറ്റാണ്. ബോധമുണ്ടായിരുന്നെങ്കില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്നു പറയേണ്ടിയിരുന്ന ആദ്യത്തെയാള്‍ സച്ചിനായിരുന്നു. […]

നേരറിയാന്‍ സിപിഐഎമ്മില്ല; പെരിയ ഇരട്ടകൊലക്കേസില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനില്ലെന്ന് കോടിയേരി

തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന സംസ്ഥാനം എന്ന പേര് കേരളത്തിനു ഇല്ലാതാകണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം. അതിനു മുന്‍കൈ എടുക്കാന്‍ സിപിഎം തയ്യാറാണെന്നും അതിന്റെ തുടക്കമാണ് കാസര്‍ഗോഡ് സംഭവത്തില്‍ സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടെന്നും കോടിയേരി വ്യക്തമാക്കി.

ആ നടനെ കണ്ടാല്‍ ഞാന്‍ ഉറപ്പായും ഐ ലവ് യൂ പറയും: വരലക്ഷ്മി

ചെന്നൈ: തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് നടി വരലക്ഷ്മി. താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന്‍ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. വരലക്ഷ്മിയുടെ വിവാഹ വാര്‍ത്തയും വിശാലുമായുള്ള ബന്ധവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചു.സിനിമയില്‍ നടിമാര്‍ക്ക് നായിക വേഷങ്ങള്‍ മാത്രമല്ല കട്ട […]

ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നത ബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്

ദമ്മാം: ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നതബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ , നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന് ലഭിച്ചു. സൗദി അറേബ്യയയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യക്കാരായ വനിതകള്‍ക്കും, വീട്ടുജോലിക്കാരികള്‍ക്കും വേണ്ടി നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എല്ലാ വര്‍ഷവും മാര്‍ച്ച് 8ന്, കേന്ദ്ര വനിതാ,ശിശുക്ഷേമ മന്ത്രാലയമാണ് ‘നാരി ശക്തി പുരസ്‌കാരം’ നല്‍കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ഇന്ത്യന്‍ വനിതകള്‍ക്കാണ് ഈ […]

കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കണം; ആര്‍എസ്എസ്

ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാര്‍, പ്രാന്ത സഹകാര്യ വാഹകുമാരായ എം.രാധാകൃഷ്ണന്‍, പി.എന്‍. ഈശ്വരന്‍ എന്നിവരാണ് ബിജെപി ദേശീയ അധ്യക്ഷനെ നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും ചുമതല വഹിക്കും. ശബരിമല വിഷയം തന്നെയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രതിനിധികളും സംസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തില്‍ നിന്ന് അമിത് ഷാ വിവരങ്ങള്‍ ശേഖരിച്ചു.

യുപിയുടെ ഹീറോയായി റെയ്‌ന; നീലക്കുപ്പായത്തിലേക്ക് മടങ്ങി വരവിനൊരുങ്ങി സൂപ്പര്‍ താരം

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു ശേഷം ഇന്ത്യക്കു ലഭിച്ച മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറായിരുന്നു സുരേഷ് റെയ്‌ന. ഇടയ്ക്കു പരിക്കും മോശം ഫോമും കാരണം ദേശീയ ടീമില്‍ നിന്നും പുറത്തായെങ്കിലും റെയ്‌ന തിരിച്ചുവരവ് പ്രതീക്ഷയിലാണ്. ഇന്ത്യന്‍ കുപ്പായം വീണ്ടുമണിയാന്‍ തനിക്കു അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

Page 3 of 2894 1 2 3 4 5 6 7 8 2,894