തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് പത്തൊമ്പതുകാരന്‍ മരിച്ചു

Web Desk

തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ്
പത്തൊമ്പതുകാരന്‍ മരിച്ചു. ജല്ലിക്കെട്ട് കാണാനെത്തിയ കാഴ്ച

യുഎഇ വിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു; രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഖത്തറിന്റെ നടപടിയെന്ന് ജിസിഎഎ; വിമാനം തടഞ്ഞിട്ടില്ലെന്ന് യുഎഇ

യുഎഇ വിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു. യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് വിവരം പുറത്തുവിട്ടത്. ബഹ്‌റൈന്‍ മനാമ യാത്രയ്ക്കിടെയാണ് സംഭവം

ഇന്ത്യയും ഇസ്രായേലും തമ്മില്‍ 9 ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു

ഇന്ത്യയും ഇസ്രായേലും തമ്മില്‍ 9 ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. പ്രതിരോധം ഉള്‍പ്പെടയുളള വിവിധ മേഖലകളില്‍ സഹകരണം വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് നീക്കം. ഇരു രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാധാനവും പുരോഗമനവും കൊണ്ടുവരുമെന്ന് ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മദ്യം വാങ്ങുന്നതിന് വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് ശ്രീലങ്ക പിന്‍വലിച്ചു

വനിതകള്‍ക്ക് മദ്യം വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് ശ്രീലങ്ക പിന്‍വലിച്ചു. നിരോധനം നീക്കിയ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് നാല്‍പത് വര്‍ഷമായി തുടര്‍ന്ന് വന്ന നിരോധനം പുനസ്ഥാപിക്കുകയാണെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചത്. മൂന്ന് ദിവസം മുമ്പാണ് മദ്യം വാങ്ങുന്നതിനും മദ്യ നിര്‍മ്മാണ വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നതിനും വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമവീര ഒപ്പുവച്ചത്.

‘പാര്‍വതി ചേച്ചി നിന്റെ വീടിന്റെ അടുത്ത് കണ്ടം വല്ലതും ഉണ്ടോ, ഉണ്ടേല്‍ തിരിഞ്ഞു നോക്കാതെ ഓടിക്കോ’, ‘നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ഇവിടെ നടക്കൂല്ലടീ’; ശ്രീജിത്തിനെ പിന്തുണച്ച പാര്‍വതിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ

കൊച്ചി: നടി പാര്‍വതിയെ സോഷ്യല്‍ മീഡിയ വിടാതെ പിന്തുടരുകയാണ്. മമ്മൂട്ടിച്ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയത് മുതലാണ് പാര്‍വതിക്കെതിരെ ട്രോളുകളും കമന്റുകളും വന്നുതുടങ്ങിയത്. എകെജിയെ അധിക്ഷേപിച്ച് വിടി ബല്‍റാം രംഗത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ ആക്രമണത്തിന്റെ ലക്ഷ്യം എംഎല്‍എയിലേക്ക് മാറിയിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരത്ത് സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണച്ച് പാര്‍വതി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ചുരുക്കം ചിലര്‍ നടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും നടിയ്‌ക്കെതിരെയാണ്. പരിഹാസവും നര്‍മ്മവും കലര്‍ത്തിയ കമന്റുകള്‍ക്കൊപ്പം വളരെ മോശം രീതിയിലുള്ള കമന്റുകളും […]

മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ ഇക്കാര്യം അറിയിച്ചത്. വൈകിട്ട് ഏഴ് മണിക്ക് ശ്രീജിത്തിനും അമ്മയും മുഖ്യമന്ത്രിയെ കാണും

‘വൈകുന്നേരം വരെ കളിച്ച് ഇവന്മാരുടെ അടപ്പിളക്കണം’; മുരളിയോട് രഹസ്യമായി കൊഹ്‌ലി പറഞ്ഞ ഡയലോഗ് സ്റ്റമ്പ് മൈക്കിലൂടെ ലോകം കേട്ടു; നാണംകെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ (വീഡിയോ)

സെഞ്ചൂറിയന്‍: ക്രിക്കറ്റ് മൈതാനത്ത് വളരെ സജീവമായി ഇടപെടുന്ന നായകനാണ് വിരാട് കൊഹ്‌ലി. കളിക്കിടയില്‍ പൊട്ടിത്തെറിക്കുകയും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയും ചെയ്യുന്ന വിരാടിനെ ഒരുപാട് തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റും അത്തരത്തിലൊരു കാഴ്ച്ചയ്ക്കു സാക്ഷിയായി. സ്റ്റമ്പ് മൈക്കാണ് കൊഹ്‌ലിക്ക് മുന്നില്‍ വില്ലനായത്. ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 335 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യയുടെ തുടക്കം പരുങ്ങലോടെയായിരുന്നു. രാഹുലും പൂജാരയും നേരത്തെ തന്നെ മടങ്ങി. പിന്നീട് വന്ന മുരളി വിജയിയും വിരാട് കൊഹ്‌ലിയും രക്ഷാ പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ […]

എന്‍സിപിയില്‍ പൊട്ടിത്തെറി; ടി.പി.പീതാംബരന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് മാണി സി.കാപ്പന്‍

എന്‍സിപിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതംബരനെതിരെ മാണി സി.കാപ്പന്‍ രംഗത്ത്. പീതാംബരന്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മാണി സി.കാപ്പന്‍ ആരോപിച്ചു. ഏതെങ്കിലും കക്ഷികളെ ലയിപ്പിക്കുന്ന കാര്യം എന്‍സിപിയില്‍ ചര്‍ച്ച ചെയ്തില്ല. എന്നാല്‍ പീതാംബരന്‍ സ്വന്തം നിലയ്ക്ക് ചര്‍ച്ച നടത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രസിഡന്റാകാന്‍ തയ്യാറാണ്. പ്രസിഡന്റാകുന്നതില്‍ എതിര്‍പ്പുണ്ടാകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

ജീവനക്കാര്‍ക്ക് അപ്രതീക്ഷിത പ്രഖ്യാപനവുമായി ഇന്‍ഫോസിസ്

ഐടി കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം പിന്മാറ്റി കൊണ്ട് ജീവനക്കാര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ഇന്‍ഫോസിസ് കമ്പനി. ഒമ്പത് പാദങ്ങളിലെ ഏറ്റവുമധികം വേരിയബിള്‍ പേ ആണ് കമ്പനിയുടെ പ്രഖ്യാപനം. ഡിസംബര്‍ പാദത്തില്‍ കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത് 95% വേരിയബിള്‍ പേ ആയിരുന്നു.

ഉറിയില്‍ ഭീകരരെ വധിച്ച സുരക്ഷാ സേനയ്ക്ക് രാജ്‌നാഥ് സിംഗിന്റെ അഭിനന്ദനം

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ വധിച്ച സുരക്ഷാ സേനയ്ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അഭിനന്ദനം. ഇന്ന് രാവിലെയാണ് ജമ്മു കശ്മീരിലെ ഉറിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറ് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചത്.