ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചു; ചെല്‍സിക്ക് ഫിഫയുടെ വിലക്ക്

Web Desk

ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിക്ക് ഫിഫയുടെ വിലക്ക്. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ട്രാന്‍സ്ഫറിനാണ് വിലക്ക് വന്നിരിക്കുന്നത്. പുതിയ താരങ്ങളെ വാങ്ങാന്‍ ഇനി അടുത്ത ജനുവരിയും കഴിയണം. വിലക്കിനോടൊപ്പം വന്‍ പിഴയും ടീം അടയ്‌ക്കേണ്ടതുണ്ട്. 18 വയസ്സാവാത്ത താരങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്തതാണ് വിലക്കിനുള്ള കാരണം. പുതിയ സ്വദേശ താരങ്ങളെയോ വിദേശതാരങ്ങളെയോ വാങ്ങാന്‍ ചെല്‍സിക്കാവില്ല. വിലക്കിനെതിരേ മൂന്ന് ദിവസത്തിനുള്ളില്‍ ചെല്‍സിക്ക് അപ്പീല്‍ നല്‍കാം. 19ഓളം താരങ്ങളെ ചെല്‍സി ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് പുതിയ കണ്ടെത്തല്‍. താരങ്ങളുടെ പ്രായം വ്യക്തമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ക്ലബ്ബിന്റെ എല്ലാ ട്രാന്‍സ്ഫറുകളും നിയമപരമാക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു. മോശം പ്രകടനം കൊണ്ട് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന ചെല്‍സി കോച്ച് മൗറിസിയോ സാരിക്ക് ഫിഫയുടെ പുതിയ തീരുമാനം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ തോല്‍വിക്കുശേഷം യൂറോപ്പാ കപ്പില്‍ മാല്‍മോയ്‌ക്കെതിരേ ചെല്‍സി കഴിഞ്ഞ ദിവസം ജയിച്ചിരുന്നു.

ഇരട്ടക്കൊലപാതകം: പ്രതികള്‍ ഒളിച്ച ഏരിയാകമ്മിറ്റി ഓഫീസില്‍ ആരെയും ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് സുധാകരന്‍

കാസര്‍ഗോഡ്:  പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ. സുധാകരന്‍. അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്നും പോലീസ് പലരേയും ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും കെ. സുധാകരന്‍ വിമര്‍ശിച്ചു. കൊലപാതകം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് വരെ ശാസ്താ ഗംഗാധരന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുന്‍കൂട്ടി വീടുപൂട്ടി സ്ഥലംവിട്ട ആളോട് പ്രാഥമികമായി ഒരു ചോദ്യം പോലും ചോദിക്കാന്‍ പോലീസിന് സാധിച്ചില്ലെങ്കില്‍ ഈ പണിനിര്‍ത്തി പോലീസ് പോകണമെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചു. നഷ്ടപ്പെട്ടത് ഞങ്ങളുടെ രണ്ട് ചെറുപ്പക്കാരാണ്. ഇങ്ങനെ നിസംഗമായി അന്വേഷിക്കാന്‍ പോലീസിനെ […]

ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി; 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണ

റിയാദ്: സൗദി കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം പൂര്‍ത്തിയായി. 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ ഇരു രാജ്യങ്ങളും നടപ്പിലാക്കും. ഊര്‍ജം, നിക്ഷേപം, ഗതാഗതം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണ നിക്ഷേപ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു. ഏഷ്യന്‍ രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യാഴാഴ്ച രാവിലെ ബെയ്ജിങിലെത്തിയത്. സന്ദര്‍ശനത്തിന്റെ ആദ്യദിവസം തന്നെ ബെയ്ജിങില്‍ സൗദി ചൈന സംയുക്ത യോഗത്തില്‍ കിരീടാവകാശി പങ്കെടുത്തു. നയതന്ത്രം, സാംസ്‌കാരികം, […]

കടക്കെണി മൂലം വീണ്ടും കര്‍ഷക ആത്മഹത്യ

കേളകം: കടബാധ്യതയും ജപ്തിഭീഷണിയും താങ്ങാനാവാതെ കണിച്ചാറിലെ യുവകര്‍ഷകന്‍ ആത്മഹത്യചെയ്തു. കണിച്ചാര്‍ മേലേ കുണ്ടേരിയിലെ വിലങ്ങുപാറയില്‍ ഷിജോ (39) ആണ് സ്വന്തം കൃഷിയിടത്തില്‍ ആത്മഹത്യചെയ്തത്. വിവിധ ബാങ്കുകളില്‍നിന്നായി 10 ലക്ഷം രൂപയിലധികം വായ്പകളും വ്യക്തിഗതവായ്പകളും വാഹനവായ്പയും നിലവിലുണ്ടായിരുന്നു. കഴിഞ്ഞദിവസം ജില്ല ബാങ്കധികൃതര്‍ വീട്ടിലെത്തി ലോണ്‍ അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വാഹനവായ്പ നല്‍കിയ ഫിനാന്‍സ് സ്ഥാപനത്തില്‍നിന്നുള്ളവരുടെയും സമ്മര്‍ദ്ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. റബര്‍ വിലയിടിവും ഷിജോയുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. ബാങ്കില്‍നിന്ന് ആളുകള്‍ വന്നതോടെ ഷാജോ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു .പ്രളയത്തെ തുടര്‍ന്ന് […]

ഐഎസ് പെണ്‍കുട്ടിയുടെ കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാരിന് മുന്നില്‍

ഷമീമയുടെ പൗരത്വം റദ്ദാക്കിയെങ്കിലും അവര്‍ക്കു പൗരത്വം ഉള്ള സമയത്തു കുഞ്ഞ് ജനിച്ചതിനാല്‍ ജെറാ ബ്രിട്ടിഷ് പൗരനാണെന്ന് ഹോം സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സര്‍ക്കാരിന് അന്തിമതീരുമാനമെടുക്കാന്‍ അധികാരമുണ്ട്. തനിക്കൊപ്പമല്ലാതെ കുഞ്ഞിനെ ബ്രിട്ടനിലേക്ക് അയയ്ക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമീമ പറഞ്ഞിരുന്നു. സിറിയയില്‍ ആഹാരം പോലും കിട്ടാതെ കുഞ്ഞിനൊപ്പം വലയുകയാണെന്നും അവര്‍ പറയുന്നു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നു; കോണ്‍ഗ്രസ് സഹകരിച്ചില്ല: കരുണാകരന്‍ എംപി

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി നല്‍കി പി. കരുണാകരന്‍ എം.പി. ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്ന് കരുണാകരാന്‍ ആരോപിച്ചു. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് കല്ല്യോട്ടുണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന സിപിഐഎമ്മുകാരുടെ വീടുകളും കടകളും സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു കരുണാകരന്‍ എംപിയുടെ പ്രതികരണം. ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം പെരിയയില്‍ എത്തിയത്. നേതാക്കളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയാണ് പ്രധാനം; ബിസിസിഐക്ക് ഐസിസിയുടെ മറുപടി

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ സുരക്ഷയ്ക്ക് പ്രാധാനം നല്‍കുമെന്ന് ഐസിസി. പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയാണ് പ്രഥമ പരിഗണനാ വിഷയമെന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ബിസിസിഐ അയച്ച കത്ത് ലഭിച്ചതായും ശശാങ്ക് മനോഹര്‍ വ്യക്തമാക്കി.

സല്‍മാനുമായുള്ള വഴക്കിനിടയില്‍ ഐശ്വര്യയെ മോശം പറഞ്ഞ ഷാരൂഖ് ഖാന്‍; മരുമകളെ പിന്തുണച്ച് ജയ അന്ന് പറഞ്ഞത് ഇങ്ങനെ

മുംബൈ: വിവാദങ്ങളില്‍ നിന്ന് അകലം പാലിച്ചു നില്‍ക്കുന്നവരാണ് ബച്ചന്‍ കുടുംബത്തിലുള്ളവര്‍. പ്രത്യേകിച്ച് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. എന്നാല്‍ ജയ ബച്ചന്‍ അതില്‍ നിന്ന് അല്‍പം വ്യത്യസ്തയാണ്. പ്രതികരിക്കേണ്ട സമയങ്ങളില്‍ ജയ മിണ്ടാതിരുന്നിട്ടില്ല. അത് വ്യക്തിപരമായ കാര്യങ്ങളായാലും രാഷ്ട്രീയമായാലും. 2008 ല്‍ ജയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞ ജയ, മരുമകള്‍ ഐശ്വര്യയും ഷാരൂഖും സംബന്ധിച്ചുള്ള ഒരു വിവാദത്തെക്കുറിച്ചും […]

എറിക്‌സണ്‍ കേസ്; തുക കൈമാറാന്‍ ബാങ്കുകള്‍ തയ്യാറല്ല; അനില്‍ അംബാനി ജയിലിലേക്കോ?

ബാങ്കുകള്‍ അനില്‍ അംബാനിയുടെ അപേക്ഷ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് സമര്‍പ്പിക്കും. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബോര്‍ഡുകള്‍ തയാറാവുകയില്ലെന്നാണ് റിപോര്‍ട്ടുകള്‍. കാരണം, ബാങ്കുകള്‍ക്ക് കോടികളുടെ ബാധ്യത അനില്‍ അംബാനി നല്‍കാനുണ്ട്. അതുകൊണ്ട് തുക കൈമാറാന്‍ ബാങ്കുകള്‍ ഒരുക്കമല്ല. അങ്ങനെ നല്‍കിയാല്‍ കടങ്ങള്‍ തിരിച്ചീടക്കുന്നതിന് കൂടുതല്‍ പ്രശ്‌നമാകുമെന്നാണ് അവരുടെ നിഗമനം. പലിശയടക്കം 48,000 കോടി രൂപയാണ് അനില്‍ അംബാനി ബാങ്കുകള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത്.

അസമിലെ വിഷമദ്യ ദുരന്തം; മരണസംഖ്യ 66 ആയി

ഗുവാഹതി: അസമിലെ ഗോലാഘട്ട് ജില്ലയിലെ തേയിലത്തോട്ടം മേഖലയില്‍ വിഷമദ്യം കഴിച്ച് മരണപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നു. ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 66 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അവശ നിലയിലായ 50 പേര്‍ ജോര്‍ഹത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സല്‍മിര തേയില തോട്ടത്തിലെ തൊഴിലാളികളാണ് വ്യാഴാഴ്ച രാത്രി വാറ്റുചാരായം കഴിച്ചത്. മരിച്ചവരില്‍ അധികവും ഗോലാഘട്ട് ജില്ലക്കാരാണ്. വിഷം കലര്‍ന്ന മദ്യം 100ലേറെ പേര്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

Page 4 of 2894 1 2 3 4 5 6 7 8 9 2,894