കാസര്‍കോട് സിപിഐഎം നേതാക്കളെ തടഞ്ഞ് കോണ്‍ഗ്രസ്; വന്‍ പ്രതിഷേധവും സംഘര്‍ഷവും

Web Desk

കാസര്‍കോട്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഐഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.പി പി.കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. കല്യോട്ട് രാവിലെ ഒന്‍പതോടെയാണ് സിപിഐഎം നേതാക്കള്‍ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്യോട്ടെ സിപിഐഎം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ആക്രമണത്തിനിരയായ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് നേതാക്കള്‍ […]

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് അഭിനയ രംഗത്തേക്ക്; ജഗതി അഭിനയിക്കുന്ന പരസ്യത്തിന്റെ ചിത്രീകരണം 28ന് ചാലക്കുടിയില്‍

27 ന് വൈകിട്ടു സില്‍വര്‍‌സ്റ്റോമില്‍ ചിത്രത്തിന്റെ പൂജ നടക്കും. ചാലക്കുടിയില്‍ 28 ന് ചിത്രീകരണം നടക്കും. മാര്‍ച്ച് അവസാനം ഇതു ടിവിയിലും തിയറ്ററുകളിലും കാണിക്കുകയാണു ലക്ഷ്യം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതിയുടെ തിരിച്ചു വരവ്. പഴയകാല ജീവിതരീതിയിലൂടെയുള്ള സഞ്ചാരവും സുഹൃത്തുക്കളുമായുള്ള ഇടപഴകലുമെല്ലാം അദ്ദേഹത്തിന്റെ അവസ്ഥയ്ക്ക് കാര്യമായ പുരോഗതിയുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

പൊതുവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈയില്‍ നാളെ കാര്‍രഹിത ദിനം

ദുബൈ: ദുബൈയില്‍ പത്താമത് കാര്‍രഹിത ദിനം നാളെ. ദുബൈയിലും സമീപ എമിറേറ്റുകളിലുമുള്ളവര്‍ നാളെ കാറുകള്‍ ഒഴിവാക്കി പൊതുവാഹനങ്ങളില്‍ യാത്രചെയ്യണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.  ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമേ അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും. ഗതാഗതത്തിരക്ക് കുറയ്ക്കുക, പൊതുയാത്രാ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ദുബൈ കാര്‍രഹിത ദിനം സംഘടിപ്പിക്കുന്നത്.

പാകിസ്ഥാനെതിരെ കളിക്കണമെന്ന് പറഞ്ഞ സച്ചിനെ രാജ്യദ്രോഹിയായി മുദ്രകുത്തി അര്‍ണബ് ഗോസ്വാമി; ചര്‍ച്ചക്കെത്തിയ അതിഥികള്‍ ഇറങ്ങിപ്പോയി

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും പിന്മാറേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ദേശദ്രോഹിയാക്കി അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ചാനല്‍ ചര്‍ച്ചയിലായിരുന്നു ഗോസ്വാമി സച്ചിനെതിരെ ആരോപണമുന്നയിച്ചത്.

ചുവന്ന വസ്ത്രത്തില്‍ അതിസുന്ദരിയായി ഐശ്വര്യ റായ്; നവവധുവിനെപോലെയെന്ന് ആരാധകര്‍

ദോഹ: മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ഇപ്പോള്‍ സിനിമകളില്‍ നിറസാന്നിധ്യമല്ല. പക്ഷേ പൊതുവേദികളില്‍ തിളങ്ങിയും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവച്ചും താരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഐശ്വര്യയുടെ വിശേഷങ്ങളറിയാന്‍ അക്ഷമരായി കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. ഐശ്വര്യ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും ഫാഷനിസ്റ്റുകളും. കടല്‍ത്തീരത്ത് ചുവപ്പ് വസ്ത്രത്തില്‍ അതിസുന്ദരിയായി ഐശ്വര്യ നില്‍ക്കുന്ന ചിത്രങ്ങള്‍ കുറച്ചൊന്നുമല്ല ആരാധകരെ അവേശത്തിലാക്കിയത്. ഖത്തര്‍ ഷോ 2019ല്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയതായിരുന്നു ഐശ്വര്യ. കടലിന്റെ നീലിമയില്‍ കടും ചുവപ്പ് നിറത്തിലുള്ള ഇന്ത്യന്‍ വസ്ത്രത്തിന്റെ […]

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് റവന്യൂമന്ത്രി (വീഡിയോ)

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് കളക്ടര്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചു. വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രിയുടെ ഓഫിസ് കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഇത്തരത്തില്‍ തീ പിടുത്തമുണ്ടാകുന്നത്. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും ദുര്‍ഗന്ധവും പടര്‍ന്നിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ […]

പിങ്ക് കാരവാന്‍ യാത്രയ്ക്ക് ഇന്ന് തുടക്കം; ആദ്യദിവസം കുതിരപ്പട എമിറേറ്റിന്റെ വിവിധ മേഖലകളില്‍ പര്യടനം നടത്തും

ഷാര്‍ജ: സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായുള്ള പിങ്ക് കാരവന്‍ ഉദ്ഘാടനം ഇക്വിസ്ട്രിയന്‍ ആന്‍ഡ് റേസിങ് ക്ലബില്‍ ഇന്നു നടക്കും. ആദ്യദിവസം പിങ്ക് കുതിരപ്പട എമിറേറ്റിന്റെ വിവിധ മേഖലകളില്‍ പര്യടനം നടത്തും. കോറല്‍ ബിച് റിസോര്‍ട്, സൂഖ് അല്‍ ജുബൈല്‍ എന്നിവിടങ്ങളിലൂടെ 39 കിലോമീറ്റര്‍ പിന്നിട്ട് അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ വൈകിട്ട് 5.15ന് എത്തും. 150ല്‍ ഏറെ വൊളന്റിയര്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ക്യാംപെയ്‌നിലൂടെ 9,000 പേര്‍ക്ക് സഹായമെത്തിക്കുകയാണു ലക്ഷ്യം. ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന ചര്‍ച്ചയില്‍ മികച്ച ആരോഗ്യവിദഗ്ദ്ധര്‍ പങ്കെടുക്കും. രോഗത്തെ അതിജീവിച്ചവര്‍ […]

പാകിസ്താനെ തെമ്മാടി രാഷ്ട്രമെന്ന് വിളിച്ച് ജെയ്റ്റ്‌ലി; ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്നു

ന്യൂഡല്‍ഹി: പാകിസ്താനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായ പാകിസ്താനെ തെമ്മാടി രാഷ്ട്രമെന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും കുറ്റവാളികള്‍ക്കെതിരെ പാകിസ്താന്‍ നടപടി സ്വീകരിച്ചില്ലെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാകിസ്താനെതിരായ നിര്‍ണായക പോരാട്ടത്തില്‍ വിജയം നേടാന്‍ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. വെറും ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയില്‍ അത് നീണ്ടുനില്‍ക്കുമെന്നും […]

ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തില്‍ വിജയ് സേതുപതി; ഒപ്പം ഫഹദ് ഫാസിലും; സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്ത്(വീഡിയോ)

യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. മിഷ്‌കിന്‍, രമ്യ കൃഷ്ണന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. മാര്‍ച്ച് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ഗാംഗുലിക്ക് മുഖ്യമന്ത്രിയാകണം, അതിനുള്ള പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം പ്രതികരണങ്ങള്‍; ആഞ്ഞടിച്ച് പാക് ഇതിഹാസം

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന ഗാംഗുലിയുടെ അഭിപ്രായത്തെ പരഹസിച്ച് മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ്. പാക്കിസ്ഥാനൊപ്പം കളിക്കുന്നില്ലെന്ന ബിസിസിയുടെ നിലപാട് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

Page 5 of 2894 1 2 3 4 5 6 7 8 9 10 2,894