ബാലഭാസ്‌കറിനുള്ള ആദരസൂചകമായി ഒരു ഗാനം; വീഡിയോ കാണാം

Web Desk

കൊച്ചി: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിനുള്ള ആദരസൂചകമായി ഒരു ഗാനം. ഇരിയമ്മന്‍ തമ്പിയുടെ ഓമനതിങ്കള്‍ക്കിടാവോ എന്ന താരാട്ട് പാട്ടാണ് വേറിട്ട രീതിയില്‍ ഒരുക്കിയിരിക്കുന്നത്. ചമത എന്ന സംഗീത ആല്‍ബമാണ് യൂട്യൂബില്‍ പുറത്തുവിട്ടിരിക്കുന്നത്. രാമനാഥന്‍ ഗോപാലകൃഷ്ണന്‍ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഊര്‍മിള വര്‍മയാണ് ഗാനമാലപിച്ചിരിക്കുന്നത്. ശ്രുതിമോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വോയ്‌സ് കള്‍ച്ചറല്‍ അക്കാദമി മുംബൈയാണ് സംഗീത ആല്‍ബം പുറത്തുവിട്ടിരിക്കുന്നത്. ആലപ്പുഴ എസ് എല്‍ പുരം സ്വദേശിയാണ് ശ്രുതിമോന്‍. ദീര്‍ഘ നാളുകളായി സിനിമയിലും പരസ്യമേഖലയിലും പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്ത് തന്നെയാണ് ചമതയുടെ മൂലധനമെന്നാണ് ശ്രുതിമോന്‍ […]

നിധി കണ്ടെത്താന്‍ മുത്തശ്ശിയെ കഴുത്തറത്ത് കൊന്ന് ബലി നല്‍കിയ യുവാവ് അറസ്റ്റില്‍

ശരീരത്തിലും മനസിലും ഹുളിഗമ്മ ദേവി ആവേശിച്ചുവെന്നും നരബലി നല്‍കിയാല്‍ നിധി കാണിച്ചുതരാമെന്ന് പറയുകയും ചെയ്തുവെന്നാണ് പൊലീസിനോട് ഇയാള്‍ മൊഴി നല്‍കിയത്. തുടര്‍ന്നാണ് മുത്തശ്ശിയെ കഴുത്തറുത്ത് കൊന്നത്. സംഭവത്തിന് ശേഷം വീടുപൂട്ടി സ്ഥലം വിട്ട ഇയാളെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.

കൂറ്റന്‍ സിക്‌സര്‍ അടിച്ച് ക്രിസ് ഗെയ്ല്‍; പന്ത് പോയി വീണത് സ്‌റ്റേഡിയത്തിനടുത്തുള്ള തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ പറത്തിയ കൂറ്റന്‍ സിക്‌സറില്‍ പന്തെത്തിയത് കപ്പലിനുള്ളില്‍. സ്‌റ്റേഡിയത്തിനടുത്തുള്ള തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ പന്തെത്തിയതായി പ്രാദേശികപത്രം റിപ്പോര്‍ട്ട്‌ചെയ്തു. ലിയാം പ്ലങ്കറ്റിന്റെ പന്ത് 120 മീറ്റര്‍ ദൂരെയ്ക്കാണ് ഗെയ്ല്‍ പറത്തിയത്. എട്ടുതവണ പന്ത് സ്‌റ്റേഡിയം കടന്നു.

നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറിന് പ്രവാസലോകത്ത് വന്‍ പ്രതികരണം; ദിവസവും വിളിക്കുന്നത് 1000ത്തിലധികം പ്രവാസികള്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ഉടന്‍ സഹായവുമായി നോര്‍ക്ക് റൂട്ട്‌സ്. നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടോള്‍ ഫ്രീ നമ്പറിന് പ്രവാസലോകത്തു വന്‍ പ്രതികരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 00918802012345 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ലോകത്തു എവിടെനിന്നു വേണമെങ്കിലും സൗജന്യമായി വിളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതു സമയത്തും ഈ നമ്പറിലേക്ക് വിളിച്ചു പ്രവാസികള്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാം. ഇത് പ്രവാസികള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാനുമുള്ള ഏകജാലക സംവിധമാണെന്നു നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ഈ […]

കൊച്ചിയില്‍ വ്യാപക പുകയും രൂക്ഷഗന്ധവും; ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായും അണയ്ക്കാനാകാതെ അഗ്നിശമന സേന (വീഡിയോ)

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ പലയിടത്തും പുക വ്യാപകമായി പടരുന്നു. നിലവില്‍ അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈന്‍ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്. പുകയ്‌ക്കൊപ്പം രൂക്ഷഗന്ധം പടരുന്നത് ജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കി. വൈറ്റില, കടവന്ത്ര, മരട്, പനമ്പിളളി നഗര്‍, ഇളംകുളം തുടങ്ങഇയ പ്രദേശങ്ങളിലാണ് പുക വ്യാപിച്ചിരിക്കുന്നത്. ആളുകള്‍ക്ക് കണ്ണെരിച്ചിലും ശരീര അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. ബ്രഹ്മപുരത്ത് ഇന്നലെ വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഏറെയും പ്രദേശത്ത് […]

കോഴിക്കോട് സ്വദേശി ട്രെയിനില്‍ നിന്നു വീണ് മരിച്ചു

കോഴിക്കോട്: മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള മെയിലില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി അഭിജിത്ത് (18) മരിച്ചു. തമിഴ്‌നാട് മധുകരൈയില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. മൃതദേഹം പോത്തന്നൂര്‍ റെയില്‍വേ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെന്നൈ മെയിലിന്റെ എസ്10 കോച്ചില്‍ പതിനാലാം ബര്‍ത്തിലായിരുന്നു അഭിജിത്ത് യാത്രചെയ്തിരുന്നത്.ടോയിലറ്റില്‍ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് സംശയം.

മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഐഎമ്മിനില്ല: എന്‍എസ്എസിനെതിരെ കോടിയേരി(വീഡിയോ)

മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഐഎമ്മിനില്ല. മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.

ലോകകപ്പ് ബഹിഷ്‌ക്കരണത്തിനെതിരെ സച്ചിന്‍: ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കണം;  മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് 2  പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ല

എന്നാല്‍, ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്ഥാനെ ലോകകപ്പില്‍ സഹായിക്കുക മാത്രമേ ചെയ്യൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുകയില ഉത്പന്നങ്ങള്‍ക്ക് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി ഫെഡറല്‍ ടാക്‌സ് അതോറിറ്റി

അബുദാബി: പുകയില ഉത്പന്നങ്ങള്‍ക്ക് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ.). പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടം ഈ വര്‍ഷം മധ്യത്തോടെ തുടങ്ങും.ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി ഒന്നുമുതല്‍ ഡിജിറ്റല്‍ സീല്‍ ഇല്ലാത്ത പുകയില ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും വില്‍പ്പനയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രത്യേക ഉപകരണം കൊണ്ടുമാത്രം വായിക്കാന്‍ പറ്റുന്ന തരത്തില്‍ സിഗരറ്റ് പാക്കിങ് സമയത്ത് ഡിജിറ്റല്‍ സീല്‍ പതിപ്പിക്കുന്ന രീതിയാണിത്. അനുകരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ വ്യാജ സിഗരറ്റ് വിപണിയിലിറക്കാനും നികുതി സംവിധാനത്തിന് വെല്ലുവിളിയുയര്‍ത്താനും കഴിയില്ല […]

പാകിസ്ഥാനെ വിലക്കിയാല്‍ ഇന്ത്യയ്ക്കും പണികിട്ടും

പുല്‍വാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന ലോകകപ്പില്‍ പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെടാന്‍ പോകുന്ന ഇന്ത്യക്ക് പണികിട്ടിയേക്കും. മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്ന ഇന്ത്യയ്ക്കായിരിക്കും ആദ്യ വിലക്ക് വരാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് സര്‍ക്കാരില്‍ നിന്ന് ബിസിസിഐക്ക് താക്കീത് വന്നിട്ടുണ്ട്. ലോകകപ്പില്‍ നിന്ന് പിന്‍മാറുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും. അത് പാകിസ്താന് ഗുണം ചെയ്യും. ശിക്ഷാ നടപടികളടക്കം ധാരാളം കടുത്ത തീരുമാനങ്ങള്‍ ഐസിസിയില്‍ നിന്നുണ്ടാവും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പില്‍ നിന്ന് പാകിസ്താനെ വിലക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാനിരിക്കെയാണ് ഇത്തരം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ തിടുക്കത്തില്‍ ലോകകപ്പ് മല്‍സരത്തെ സംബന്ധിച്ച തീരുമാനം എടുക്കില്ല. ഇന്ന് ദുബായില്‍ നടക്കുന്ന ഐസിസിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ ലോകകപ്പ് മല്‍സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ഹര്‍ഭജന്‍ സിങ്, സൗരവ് ഗാംഗുലി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.

Page 6 of 2894 1 2 3 4 5 6 7 8 9 10 11 2,894