നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നു; പ്രമേയം പാസാക്കി

Web Desk

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നു. എന്‍ഡിഎ പ്രവേശനത്തിനുള്ള പ്രമേയം പാസാക്കി. പട്‌നയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

ആരോപണങ്ങള്‍ തള്ളി പി.വി അന്‍വര്‍; തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന് എല്ലാ ആനുമതിയും ഉണ്ട്; ആരോപണങ്ങള്‍ക്ക് പിന്നില്‍ മുരുകേശ് നരേന്ദ്രന്‍; വ്യക്തിവൈരാഗ്യത്തിന് കാരണം എസ്റ്റേറ്റ് തര്‍ക്കത്തില്‍ ഇടപെട്ടത്

ആരോപണങ്ങള്‍ തള്ളി പി.വി അന്‍വര്‍. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന് എല്ലാ ആനുമതിയും ഉണ്ട്. എല്ലാ എന്‍ഒസികളും നല്‍കിയാണ് ലൈസന്‍സ് നേടിയത്്. മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിയാണ് ആദ്യം തനിക്കെതിരെ നീങ്ങിയത്.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി; ‘ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മന്ത്രിയായ ശേഷം’

മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ അനുമതി ഉടന്‍ റദ്ദാക്കാനാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി

പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ അനുമതി ഉടന്‍ റദ്ദാക്കാനാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി. ഉടമയ്ക്ക് നോട്ടീസ് നല്‍കി വിശദീകരണം തേടണം. പാര്‍ക്കിന് എല്ലാ അനുമതിയും ഉണ്ട്. കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി ഇന്ന് ചേരാനിരിക്കെയാണ് പ്രതികരണം.അനുമതി ഉടന്‍ റദ്ദാക്കുന്നത് പരിഗണിക്കുന്നതിനാണ് ഭരണസമിതി യോഗം.

അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന് എ.കെ.ആന്റണി; ‘ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ സാഹചര്യം അറിയില്ല; തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണം’ (വീഡിയോ)

അതിരപ്പിള്ളി പദ്ധതിക്കെതിരെ മുതര്‍ന്ന  കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അതിരപ്പിള്ളി പദ്ധതി വേണ്ട. പദ്ധതി നടപ്പാക്കുക അസാധ്യമാണ്. അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തർക്കം അവസാനിപ്പിക്കണം.

കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി; 5 പേര്‍ കസ്റ്റഡിയില്‍

കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ കസ്റ്റഡിയിലെടുത്തു. കാറില്‍ കടത്താന്‍ ശ്രമിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പാലക്കാട് സ്വദേശികളാണ് പിടിയിലായത്. 

യാതൊരു ധാര്‍മികതയും ഇല്ലാതെ എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകള്‍ മാറുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍

യാതൊരു ധാര്‍മികതയും ഇല്ലാതെ എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകള്‍ മാറുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത്. സാമാജികരെ വിലയ്‌ക്കെടുക്കുന്നത് മികച്ച രാഷ്ട്രീയപ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെടുന്നു. ഭീഷണിപ്പെടുത്തി വശത്താക്കലും ചാക്കിട്ടുപിടിത്തവുമായി രാഷ്ട്രീയം മാറി. രാഷ്ട്രീയത്തില്‍ ധാര്‍മികത അതിവേഗം കൈമോശം വന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ സിറിയയിലേക്ക് അയക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതായി യുവതി; ഹൈക്കോടതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടി

യുവതിയെ സിറിയയിലേക്ക് അയക്കാന്‍ ശ്രമമെന്ന് പരാതി. കണ്ണൂരില്‍ നിന്നുളള യുവതിയാണ് തന്നെ സിറിയയിലേക്ക് അയക്കാനായി ഭര്‍ത്താവ് തീരുമാനിച്ചതായി മൊഴി നല്‍കിയത്. ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കുകയായിരുന്നു. പ്രമുഖ മതസംഘടന രേഖാമൂലം ഇക്കാര്യം തന്നെ അറിയിച്ചുവെന്നും യുവതി കോടതിയെ അറിയിച്ചു.

എഐഎഡിഎംകെ ലയനം വീണ്ടും പാളി; ചര്‍ച്ചകള്‍ ഫലപ്രദമായില്ല; തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുന്നു

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വ പക്ഷവും തമ്മിലുള്ള ലയനം വീണ്ടും പാളി. വെള്ളിയാഴ്ച ചര്‍ച്ചകള്‍ നടന്നെങ്കിലും രാത്രിയോടെ എങ്ങുമെത്താതെ ഇരുവിഭാഗവും പിരിഞ്ഞു. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാടില്‍ പനീര്‍സെല്‍വം ക്യാംപ് ഉറച്ചു നില്‍ക്കുകയാണ്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പനീര്‍സെല്‍വത്തോട് ചോദിക്കണമെന്ന് ഒപിഎസ് ക്യാംപിലെ പി.എച്ച്. പാണ്ഡ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി മറീന ബീച്ചിലെ ജയലളിത സമാധിയില്‍ വെച്ച് ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഗോരഖ്പുര്‍ ദുരന്തം: സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് ഹൈക്കോടതി; ആറാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കണം

ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് അലഹാബാദ് ഹൈക്കോടതി. മരണകാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് ആറാഴ്ചക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ യുപി സര്‍ക്കാരിനോടും സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിനോടുമാണ് കോടതി ആവശ്യപ്പെട്ടത്. സാമൂഹികപ്രവര്‍ത്തക നൂതന്‍ ഠാക്കൂര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

Page 1 of 4471 2 3 4 5 6 447