കുട്ടികളെ സ്‌കൂളിലെത്തിക്കുക ലക്ഷ്യം;വിദ്യാ ഗ്രാമ സഭ’കളുമായി തൊടുപുഴയിലെ ട്രൈബല്‍ സ്‌കൂള്‍

Web Desk

ഇടുക്കി: പ്രദേശത്തെ കുട്ടികളെ മുഴുവന്‍ സ്‌കൂളിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന സ്വന്തം പദ്ധതിയുമായ് തൊടുപുഴ പൂമാലയിലെ ട്രൈബല്‍ സ്‌കൂള്‍. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ‘വിദ്യാ ഗ്രാമ സഭ’കള്‍ക്കാണ് സ്‌കൂള്‍ പിടിഎ രൂപം നല്‍കിയിരിക്കുന്നത്. ഊരിലെ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്താനുളള ഉത്തരവാദിത്വം സമൂഹത്തെയാകെ ഏല്‍പിക്കുന്നതാണ് പദ്ധതി. മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഊരുകൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്താണ് ‘വിദ്യാ ഗ്രാമ സഭ’കള്‍ രൂപീകരിക്കുക.പഞ്ചായത്ത് പ്രതിനിധികളും പി ടി എ ഭാരവാഹികളുമൊക്കെ പങ്കെടുക്കുന്ന യോഗത്തില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കും. […]

ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് നിഗമനം

കോഴിക്കോട്: കക്കാടംപൊയിലിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂമ്പാറ സ്വദേശി ഷെരീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു താഴെ കക്കാട് അകംപുഴ ആദിവാസി കോളനിയിലെ കരിങ്ങാത്തൊടി രാജന്റെ ഭാര്യ രാധികയെ( 42) ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ കോളനികളുമായി നേരിട്ട് ബന്ധമുള്ളത് സ്‌കൂളധികൃതര്‍ക്കാണ്. അവരാണ് ഇക്കാര്യം ആദ്യം പുറത്തറിയുന്നത്. പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തുനിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും അവിടെ ക്രമസമാധാന പ്രശ്നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും സ്‌കൂളധികൃതര്‍ ആറുമാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

മലപ്പുറത്ത് 560 ആദിവാസി കുടുംബങ്ങളെ കുടിയിറക്കാനൊരുങ്ങി വനംവകുപ്പ്

പതിറ്റാണ്ടുകളായി ഇതേ ഭൂമിയില്‍ ജീവിച്ചു വരുന്നവര്‍ക്കാണ് കഴിഞ്ഞ നാലു ദിവസം മുന്‍പ് ഇത് വനഭൂമിയാണെന്ന നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ യുടെ ഉത്തരവെത്തിയത്. നെടുഞ്ചേരി മലവാരത്തിലെ 2500 ഏക്കറോളം വനഭൂമിയാണന്നാണ് വനം വകുപ്പിന്റെ അവകാശവാദം. നെടുഞ്ചേരി മലവാരത്തിലെ മാടം, വീട്ടിക്കുന്ന്, കല്ലുവാരി കോളനിക്കാര്‍ വനഭൂമിയാണെന്ന് ഏകപക്ഷീയമായി ഉത്തരവ് ഇറക്കിയതിന്റെ ഞെട്ടലിലാണ് ആദിവാസി കുടുംബങ്ങള്‍.

രാജസ്ഥാനില്‍ ആദിവാസി ദമ്പതികളെ നഗ്‌നരാക്കി മര്‍ദിച്ചു (വീഡിയോ)

രാജസ്ഥാനില്‍ ആദിവാസി ദമ്പതികളെ നഗ്‌നരാക്കി മര്‍ദിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹിതരായതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് ഇരുവരേയും മര്‍ദിച്ചത്.

പടിക്കപ്പ് ആദിവാസി കോളനിയില്‍ നിരോധനാജ്ഞ

ഈ മാസം 12നാണ് കുടിലുകള്‍ കത്തിച്ചത്. മൂന്നാര്‍ ഡി.വൈ.എസ്.പി സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ കഴിഞ്ഞ ദിവസം ദേശീയ പാത ഉപരോധിച്ചിരുന്നു.

റേഷനില്ല; ശബരിമലയിലെ ആദിവാസികള്‍ ദുരിതത്തില്‍

റേഷന്‍ വിഹിതം ലഭിക്കാതെ ശബരിമല വനമേഖലയിലെ ആദിവാസികള്‍ ദുരിതത്തില്‍. ഭക്ഷ്യഉല്‍പന്നങ്ങള്‍ മാസങ്ങളായി ലഭിക്കാതെ വന്നതോടെ മേഖലയിലെ വനവാസികള്‍ പട്ടിണിയിലായിരിക്കുകയാണ്. വനവിഭവങ്ങളും സന്നദ്ധപ്രവര്‍ത്തകരുടെ സഹായവുമാണ് ഇപ്പോള്‍ ഇവര്‍ക്ക് പട്ടിണിയകറ്റാനുള്ള ആശ്രയം.

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ മാവോവാദികളെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ മാവോവാദികളെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലംപാലത്ത് ‘ഗദ്ദിക 2016’ന്റെ ഉദ്ഘാടന സ്ഥലത്തായിരുന്നു സംഭവം. പട്ടികജാതിവര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളരക്കര രതീഷ്, മുതലമട രാജു, കൊല്ലങ്കോട് മണികണ്ഠന്‍ എന്നിവരെയാണ് മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തത്.

ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ചു

ആറളം ഫാമില്‍ യുവതിയും കുഞ്ഞും പ്രസവത്തിനിടെ മരിച്ചു. കണ്ണൂര്‍ ഇരിട്ടിയിലെ മാക്കൂട്ടം കോളനിയിലാണ് ദാരുണ സംഭവം. മാക്കൂട്ടം കോളനിയിലെ രാജേഷിന്റെ ഭാര്യ മോഹിനി(20)യാണ് വനത്തിനുള്ളിലെ കുടിലില്‍ പ്രസവിച്ചതും ഉടനെ മരണമടഞ്ഞതും. മോഹിനിയുടെ മൃതദേഹം 20 മണിക്കൂറിനു ശേഷമാണ് വനത്തിന് പുറത്തെത്തിച്ചത്.

ആദിവാസി കുടുംബത്തിന് വനമധ്യത്തില്‍ വീടൊരുക്കി കെയര്‍പ്ലസ്

ആദിവാസി കുടുംബത്തിന് വനമധ്യത്തില്‍ വീടൊരുക്കി കെയര്‍പ്ലസ കൂട്ടായ്മ.

Page 1 of 31 2 3