ദലിത് ക്രിസ്ത്യാനികള്‍ തൊട്ടുകൂടായ്മയും വിവേചനവും നേരിടുന്നു; തുറന്നുസമ്മതിച്ച് ഇന്ത്യന്‍ കത്തോലിക്ക സഭ

Web Desk

ചരിത്രത്തില്‍ ആദ്യമായി ദലിതരായ ക്രിസ്ത്യാനികള്‍ തൊട്ടുകൂടായ്മയും വിവേചനവും നേരിടുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യന്‍ കത്തോലിക്ക സഭ. ഉന്നതസ്ഥാനങ്ങളില്‍ ദലിത് ക്രിസ്ത്യാനികള്‍ക്ക് പങ്കാളിത്തമില്ലെന്നും സഭ ഔദ്യോഗികമായി തുറന്നുസമ്മതിക്കുന്നു.

ദലിത് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

കുറ്റ്യാടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എക്‌സ് റേ ടെക്‌നീഷ്യന്‍ ആയിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ആതിരയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം പുലര്‍ച്ചെ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സ്‌കൂട്ടര്‍ പഠിക്കുന്നതിനിടെയാണ് ആതിരയെയും കൂട്ടുകാരിയെയും രണ്ട് ദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ബാഗില്‍ ജാതിപ്പേര്; നടപടിയില്‍ തെറ്റില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍

മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ബാഗില്‍ ജാതി അച്ചടിച്ചത് വിവാദമാകുന്നു. സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ കോളേജ് വിദ്യാര്‍ഥികളുടെ ബാഗിലാണ് സര്‍ക്കാര്‍ ജാതി പതിപ്പിക്കുന്നത്. മാള്‍വ ജില്ലയിലെ മംദസൗറില്‍ രാജീവ് ഗാന്ധി ഗവണ്‍മെന്റ് പിജി കോളേജിലെ 250ഓളം വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ ജാതി പതിപ്പിച്ച ബാഗ് നല്‍കിയത്.

ദളിത് യുവാക്കൾക്കു പൊലീസിന്റെ ക്രൂരമർദ്ദനം; അഞ്ചുദിവസം പട്ടിണിക്കിട്ടു; പൂർണ്ണ നഗ്നരാക്കി മൂന്നാംമുറ

കൊല്ലം: ദളിത് യുവാക്കൾക്കു നേരെ പൊലീസിന്റെ ക്രൂരമർദ്ദനമെന്നു പരാതി. കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തിൽ രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പൊലീസ് മർദ്ദിച്ചത്. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം കസ്റ്റഡിയിൽ വച്ചായിരുന്നു അഞ്ചാലും മൂട് പൊലീസ് ക്രൂരമർദ്ദനം നടത്തിയതെന്ന് യുവാക്കൾ പറയുന്നു. അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ടായിരുന്നു മർദ്ദനം. അക്രമത്തെ തുടർന്ന് അവശനിലയിലായ രാജീവിനെ കേസ് പോലും എടുക്കാതെ പൊലീസ് വിട്ടയക്കുകയായിരുന്നു. പൂർണ്ണ നഗ്‌നനാക്കി തല തിരിച്ച് വെച്ച് മുഖമടച്ച് അടിക്കുക. മുള കൊണ്ടുള്ള […]

‘എന്റെ പേര് രോഹിത് വെമുല, ഞാന്‍ ദലിതനാണ്’ മരിക്കും മുന്‍പുള്ള രോഹിതിന്റെ വീഡിയോ പുറത്ത്

‘എന്റെ പേര് രോഹിത് വെമുല, ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്നും വരുന്ന ഞാനൊരു ദലിതനാണ്’ എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ജാതിയെന്ന് ജിഗ്നേഷ് മേവാനി; മോദി മോഡലെന്നാല്‍ ദലിതര്‍ക്ക് പൊലീസ് സംരക്ഷണത്തില്‍ കഴിയേണ്ടിവരുന്നത്

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ജാതിയെന്ന് ദളിത് പ്രക്ഷോഭ നേതാവ് ജിഗ്‌നേഷ് മേവാനി. മോദി പറയുന്ന ഗുജറാത്ത് മോഡല്‍ 129 ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് പൊലീസ് സംരക്ഷണത്തില്‍ കഴിയേണ്ടിവരുന്ന മാതൃകയാണെന്നും മേവാനി പറഞ്ഞു. തൃശൂരില്‍ ദളിത് ജനാധിപത്യ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.

രാഷ്ട്രീയ കുടിപ്പക: യു.പിയില്‍ രണ്ട് ദലിത് യുവാക്കളെ ചുട്ടുകൊന്നു

രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് ദലിത് യുവാക്കളെ ചുട്ടുകൊന്നതായി പരാതി. ഗോരക്പൂര്‍ ജില്ലയിലാണ് സംഭവം. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം രാജ്‌ദേവ് പസ്വാന്റെ ബന്ധുക്കളെയാണ് ആറംഗ സംഘം തീവച്ച് കൊന്നത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചരണം നടത്തുമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചരണം നടത്തുമെന്ന് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. യുപിയില്‍ സ്വതന്ത്രമായി ബിജെപിക്കെതിരെ പ്രചരണം നടത്തുമെന്നാണ് രാധിക മാധ്യമങ്ങളെ അറിയിച്ചത്.

വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിത് വിഭാഗക്കാര്‍ ബുദ്ധമതം സ്വീകരിച്ചു

വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട 197ഓളം പേര്‍ ബുദ്ധമതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ദാനിലിംദ മേഖലയിലെ 150ഓളം പേരാണ് ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയില്‍ ചേര്‍ന്ന ചടങ്ങില്‍ ബുദ്ധമതം സ്വീകരിച്ചത്. സമൂഹത്തില്‍ ദലിത് വിഭാഗമായതിന്റെ പേരില്‍ മാത്രം തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഫലമായാണ് മതം മാറുന്നതെന്ന് ചടങ്ങിനിടെ ഇവര്‍ വ്യക്തമാക്കി.

ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് മുന്നില്‍

ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശ്. 2015ലെ കണക്ക് പ്രകാരം 8,358 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോ വ്യക്തമാക്കുന്നു.

Page 1 of 61 2 3 4 5 6